ചുമര് ചിത്രങ്ങള്‍ സമര്‍പ്പിച്ചു
മാപ്രാണം: മനക്കുളങ്ങര മഹാവിഷ്ണു ക്ഷേത്ര ശ്രീകോവിലിനു ചുറ്റും ചിത്രകാരനും ചിത്രകലാ അധ്യാപകനുമായ കോട്ടപ്പറമ്പില്‍ ദാസപ്പന് വരച്ച ചുമര് ചിത്രങ്ങളുടെ സമര്‍പ്പണം അപ്പുക്കുട്ടന് കോട്ടപ്പടി, വി. രാജേന്ദ്രന് എന്നിവര്‍ ചേര്‍ന്നു നടത്തി. ക്ഷേത്രം ട്രസ്റ്റി അണിമംഗലത്ത് ത്രിവിക്രമന്‍ നമ്പൂതിരി ദാസപ്പനെ ആദരിച്ചു. ദശാവതാരങ്ങള്‍ ആലേഖനം ചെയ്ത ചുമര് ചിത്രങ്ങളാണ് ഒരുക്കിയത്. ഭാഗവത സപ്താഹം ആരംഭിച്ചു.

കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു
കെസിവൈഎം യുവജന കലോത്സവം നിറവ് 2026 ലോഗോ പ്രകാശനം ചെയ്തു