അയല്‍ക്കൂട്ട കൂട്ടായ്മകള്‍ക്ക് പ്രസക്തിയേറി: ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: അണുകുടുംബ വ്യവസ്ഥിതിയില്‍ റെസിഡന്‍സ് അസോസിയേഷനുകളുടെ പ്രസക്തി പ്രസക്തമാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു. ഇരിങ്ങാലക്കുട എട്ടുമുറി റെസിഡന്‍സ് അസോസിയേഷന്റെ 12-ാം വാര്‍ഷികാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ഇആര്‍എ പ്രസിഡന്റ് ഹരി ഇരിങ്ങാലക്കുട അധ്യക്ഷത വഹിച്ചു. വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി, അഡ്വ. പി.ആര്. കണ്ണന്, സി.ആര്. സദാനന്ദന്, ഇആര്‍എ സെക്രട്ടറി കെ.എ. ഹരീഷ് കുമാര്‍, ജോയിന്റ് സെക്രട്ടറി കെ.സി. ഉണ്ണികൃഷ്ണന് എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വിവിധ പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളേയും മദ്രാസ് ഐഐടിയില്‍ നിന്ന് ഡോക്ടറേറ്റ് നേടിയ രാഹുല്‍ രാജനെയും മന്ത്രി ആദരിച്ചു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തില്‍ പങ്കാളികളായ വാര്‍ഡ് കൗണ്‍സിലര്‍ മിനി സണ്ണി നെടുമ്പാക്കാരന്‍, ആശാവര്‍ക്കര്‍ ടി.കെ. ബിന്ദു, ആര്‍ആര്‍ടി അംഗങ്ങളായ ബ്രിസ്റ്റോ, ഡിക്സണ്‍ സണ്ണി, എയ്ബല്‍ എന്നിവര്‍ മന്ത്രിയില്‍ നിന്ന് ഉപഹാരങ്ങള്‍ സ്വീകരിച്ചു. ഇആര്എയുടെ മാതൃദേവോ ഭവ പരിപാടിയുടെ ഭാഗമായി അസോസിയേഷന് പരിധിയിലെ എല്ലാ അമ്മമാരെയും മന്ത്രി സെറ്റ് മുണ്ടുകള്‍ നല്കി ആദരിച്ചു.