സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു
മൂര്‍ക്കനാട്: സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയും കൊമ്പിടിഞ്ഞാമാക്കല്‍ ലയന്‍സ് ക്ലബ് ഇന്റര്‍നാഷണലും ഐ ഫൗണ്ടേഷന് സൂപ്പര്‍ സ്പെഷ്യാലിറ്റി ആശുപത്രിയും സംയുക്തമായി സൗജന്യ നേത്ര പരിശോധന, തിമിര ശസ്ത്രക്രിയ ക്യാമ്പ് സംഘടിപ്പിച്ചു. മൂര്‍ക്കനാട് എല്‍പി സ്കൂളില്‍ വെച്ച് ലയണ്‍സ് ക്ലബ് ഡിസ്ട്രിക്ട് അഡ്വൈസര്‍ ജോണ്സന് കോലങ്കണ്ണി ക്യാമ്പ് ഉദ്ഘാടനം ചെയ്തു. മൂര്‍ക്കനാട് സെന്റ് ആന്റണീസ് പള്ളി വികാരി ഫാ. പോളി പുതുശേരി അധ്യക്ഷത വഹിച്ചു. ലയണ്‍സ് സോണ്‍ ചെയര്മാന് ആന്റോ ചിറ്റിലപിള്ളി, വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റി പ്രസിഡന്റ് നെല്‍സണ്‍ പള്ളിപ്പുറം, പള്ളി ട്രസ്റ്റിമാരായ വിന്‍സെന്റ് കൊറോത്തുപറമ്പില്‍, ജോര്‍ജ് കോലങ്കണ്ണി എന്നിവര്‍ പങ്കെടുത്തു. 26 ഓളം പേരെ തിമിര ശസ്ത്രക്രിയക്കു വിധേയമാക്കി.

മാധ്യമ ശില്പശാല സംഘടിപ്പിച്ചു
സോപാന സംഗീതോത്സവം സംഘടിപ്പിച്ചു
ജെസിഐ പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണവും കുടുംബസംഗമവും
കേരള സ്റ്റേറ്റ് എക്സ് സര്‍വീസസ് ലീഗ് വാര്‍ഷിക പൊതുയോഗവും കുടുംബസംഗമവും നടത്തി
കുടുംബശ്രീ ഭൂമിക ഫുഡ്സിന്റെ കൂട്ടുപെരുങ്കായം സംരംഭത്തിന് പൂമംഗലത്ത് തുടക്കം
വോയിസ് ഓഫ് ചെമ്മണ്ടയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടത്തി