ആരോഗ്യപരിശോധനാ ക്യാമ്പ്
പടിയൂര്‍: ഗ്രാമപഞ്ചായത്ത് കുടുംബാരോഗ്യകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ആരോഗ്യജാഗ്രതാ പരിപാടിയുടെ ഭാഗമായി മറുനാടന്‍ തൊഴിലാളികളുടെ ആരോഗ്യപരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു. മലമ്പനി, കുഷ്ഠ രോഗനിര്‍മാര്‍ജനം മുന്‍നിര്‍ത്തി നടന്ന ക്യാമ്പില്‍ 40 ഓളം തൊഴിലാളികളുടെ രക്തപരിശോധനയും മറ്റ് ആരോഗ്യപരിശോധനകളും നടന്നു. പടിയൂര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.വി. സുകുമാരന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. പഞ്ചായത്തംഗങ്ങളായ ടി.വി. വിബിന്, ഷാലി ദിലീപന്, ബിജോയ് കളരിക്കല്‍, ജോയ്സി ആന്റണി, ഡോ. കെ.സി. ജയചന്ദ്രന്, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ശിവരഞ്ജിനി, ജൂണിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ ടി.വി. ജീന്‍വാസ്, അനു, ബീന, ദീപ്തി ആര്. നായര്‍, ഷഫ്ന, വിജിത, ശാലിനി തുടങ്ങിയവര്‍ പങ്കെടുത്തു.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
യാത്രക്കാരേ, ഇത് മാലിന്യം തള്ളാനുള്ള ഇടമല്ല