പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കല്‍ ക്യാമ്പ്
പുല്ലൂര്‍: സെന്റ് സേവിയേഴ്സ് ഇടവകയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ആശുപത്രിയുടെ സഹകരണത്തോടെ സെന്റ് സേവിയേഴ്സ് ബോയ്സ് ഹോമില്‍ വെച്ച് സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കുന്നു. 22 നു രാവിലെ 9.30 മുതല്‍ ഉച്ചയ്ക്ക് 12 വരെ ക്യാമ്പ് നടക്കും. ക്യാമ്പില്‍ ജനറല്‍ മെഡിസിന് (ഫിസിഷ്യന്‍), ത്വക്ക് രോഗം (സ്കിന്‍), ശ്വാസകോശരോഗങ്ങള്‍ (പള്‍മോണോളജി) എന്നീ വിഭാഗങ്ങളില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്. ‘കോവിഡാനന്തര മാനസികാരോഗ്യവും ജീവിത ശൈലിയും’ എന്ന വിഷയത്തില്‍ ഡോ. സലീഷ് ജോണ്‍ എംഫില്‍, പിഎച്ച്ഡി, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ക്ലാസ് നയിക്കും. ആദ്യം രജിസ്റ്റര്‍ ചെയ്യുന്ന 10 പേരുടെ പള്‍മനറി ഫങ്ക്ഷന് ടെസ്റ്റ് നടത്തുന്നതായിരിക്കും. ബ്ലഡ് പ്രഷര്‍, പ്രമേഹ പരിശോധന എന്നിവ ഉണ്ടായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: 8075138861, 9447994172.

പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലില്‍ സമരിറ്റന്‍ ലൈഫ്കെയര്‍ കാര്‍ഡിയാക് സെന്ററും അക്യൂട്ട് ഇന്‍ പേഷ്യന്റ് റീഹാബിലിറ്റേഷന്‍ യൂണിറ്റും ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട സഹകരണ ആശുപത്രിയുടെ ആഭിമുഖ്യത്തില്‍ നഴ്സസ് ദിനം ആചരിച്ചു
അന്തരാഷ്ട്ര നേഴ്സസ് ദിനത്തോടനുബന്ധിച്ച് മെട്രോ ആശുപത്രിയിലെ നഴ്സുമാരെ ആദരിച്ചു
വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും ബോധവത്കരണ ക്ലാസും നടത്തി