മുരിയാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മഴയില്‍ തകര്‍ന്ന മുടിച്ചിറ ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ സന്ദര്‍ശിച്ചു
പുല്ലൂര്‍: മുരിയാട് ഗ്രാമപഞ്ചായത്തിലെ 13-ാം വാര്‍ഡില്‍ മണ്ണിടിച്ചിലില്‍ ഭാഗികമായി തകര്‍ന്ന നിര്‍മാണത്തിലിരിക്കുന്ന മുടിച്ചിറയുടെ നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏതെങ്കിലും തരത്തിലുള്ള പാകപ്പിഴകള്‍ ഉണ്ടോയെന്നു കര്‍ശനമായി പരിശോധിക്കുന്നതാണെന്നു സംഭവസ്ഥലം സന്ദര്‍ശിച്ച ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ലത ചന്ദ്രന്, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിത ബാലന്, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ. ചിറ്റിലപ്പിള്ളി എന്നിവര്‍ പറഞ്ഞു. സ്ഥലം എംഎല്‍എയും ഉന്നത വിദ്യാഭ്യാസ മന്ത്രിയുമായ ഡോ. ആര്. ബിന്ദു, റവന്യു വകുപ്പ് മന്ത്രി കെ. രാജന്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ. ഡേവിസ് എന്നിവരും വിഷയത്തില്‍ ഇടപെട്ടിട്ടുണ്ട്. ജില്ലാ കളക്ടര്‍ ഹരിത വി. കുമാര്‍ സംഭവസ്ഥലം സന്ദര്‍ശിക്കുകയും ഉചിതമായ നടപടികള്‍ സ്വീകരിക്കുമെന്നു ഉറപ്പു നല്‍കുകയും ചെയ്തു.