കനത്ത മഴ: ഇറിഗേഷന്‍ വകുപ്പിന്റെ അനാസ്ഥ, സ്വകാര്യ വ്യക്തിയുടെ മതിലിടിഞ്ഞു
കരുവന്നൂര്‍: കനത്ത മഴയെതുടര്‍ന്ന് കരുവന്നൂര്‍ വലിയപാലത്തിനു സമീപം പുഴയോടു ചേര്‍ന്നു താമസിക്കുന്ന തെക്കൂടന്‍ വീട്ടില്‍ ഫ്രാന്‍സീസിന്റെ മതില് തകര്‍ന്നു. മഴയെ തുടര്‍ന്നു പുഴയില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്നു യാതൊരു മുന്നറിയിപ്പും നല്‍കാതെയാണ് ഇറിഗേഷന്‍ വകുപ്പ് ഉദ്യേഗസ്ഥര്‍ ഇല്ലിക്കല്‍ റെഗുലേറ്ററിന്റെ ഷട്ടറുകള്‍ ഒരുമിച്ചു തുറന്നത്. ഇതുമൂലം വെള്ളത്തിന്റെ ശക്തമായ സമ്മര്‍ദമാണു മതിലു തകരാന്‍ കാരണമായത്. 50 അടി നീളമുള്ള മതിലാണു തകര്‍ന്നു പുഴയിലേക്കു വീണിരിക്കുന്നത്. മഴതുടരുന്ന സാഹചര്യത്തില്‍ പറമ്പിലെ മണ്ണും പുഴയിലേക്ക് ഒലിച്ചിറങ്ങുകയാണ്. തെങ്ങിന് തൈകളും മോട്ടോര്‍ഷെഡും ഏതു സമയവും വീഴാവുന്ന അവസ്ഥയിലാണിപ്പോള്‍. നഗരസഭ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി, സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍, ബൈജു കുറ്റിക്കാടന്‍ എന്നിവര്‍ സംഭവസ്ഥലം സന്ദര്‍ശിച്ചു.

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍