വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വെളയനാട് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ UDF ന് തകർപ്പൻ വിജയം, ഭൂരിപക്ഷം 303…
വെള്ളാങ്ങല്ലൂർ പഞ്ചായത്ത് വെളയനാട് രണ്ടാം വാർഡ് ഉപതിരഞ്ഞെടുപ്പിൽ യു.ഡി. എഫ് സ്ഥാനാർഥി ബിജു പോളിന് 303 വോട്ടിന്റെ വൻ ഭൂരിപക്ഷം. ആകെ വോട്ട് 1674 ൽ പോൾ ചെയ്ത 1184 വോട്ടുകളിൽ യു. ഡി. എഫ് സ്ഥാനാർഥി ബിജു പോളിന് 652 വോട്ടും എൽ. ഡി. എഫ് സ്ഥാനാർഥി കെ. കെ. നൗഷാദ് 349. സ്വതന്ത്ര സ്ഥാനാർഥികളായ പ്രേംജി കുളക്കാട്ടിൽ 161. അലിയാർ 22 വോട്ടുകളും നേടി. മുൻ പഞ്ചായത്ത് പ്രസിഡന്റും നിലവിൽ മെമ്പറുമായിരുന്ന അനിൽ മാന്തുരുത്തിയുടെ നിര്യാണം മൂലം ഒഴിവ് വന്ന വാർഡിലാണ് ഉപ തിരഞ്ഞെടുപ്പ് നടന്നത്. അനിൽ മാന്തുരുത്തിയുടെ ഭൂരിപക്ഷം 47 വോട്ടായിരുന്നു.കോൺഗ്രസ് സെമി കേഡർ സംവിധാനത്തിലേക്ക് മാറുന്നതിന്റെ ഭാഗമായി ചിട്ടയായ പ്രവർത്തനത്തിലൂടെ മണ്ഡലം കമ്മിറ്റി നേരിട്ടാണ് തിരഞ്ഞെടുപ്പ് പ്രവർത്തങ്ങൾക്ക് നേതൃത്വം നൽകിയത്.ഈ തിരഞ്ഞെടുപ്പിൽ പഞ്ചായത്തിലെ അഴിമതി ഭരണത്തിനെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധം ശക്തമായി പ്രതിഫലിച്ചതിന്റെ വിജയമാണെന്ന് മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് അയൂബ് കരൂപ്പടന്ന പറഞ്ഞു…

ചെന്ത്രാപ്പിന്നി എസ്എന്‍ വിദ്യാഭവന് സീനിയര്‍ സെക്കന്‍ഡറി സ്കൂളിന് കിരീടം
എവുപ്രാസ്യ ജന്മഗൃഹ കപ്പേളയില്‍ 149-ാം ജന്മദിനത്തിരുനാള് ആഘോഷിച്ചു
പടിയൂരില്‍ കാട്ടുപന്നി ശല്യം രൂക്ഷം; നെല്‍കൃഷി കുത്തിയിളക്കി നശിപ്പിച്ചു
കുച്ചിപ്പുടിയില്‍ വീണ്ടും കാറ്റ്ലിന്റെ വിജയത്തിളക്കം; സഹോദയ കലോത്സവത്തില്‍ ഒന്നാം സ്ഥാനം
ഭരതനാട്യത്തില്‍ മികവിന്റെ മുദ്ര പതിപ്പിച്ച് കാറ്റ്ലിന്; സഹോദയ കലോത്സവത്തില്‍ തുടര്‍ച്ചയായ മൂന്നാം വര്‍ഷവും ഒന്നാം സ്ഥാനം
തെളിവ് മായ്ക്കാന്‍ മുളകുപൊടി വിതറി;പാക്കറ്റിലെ വിരലടയാളം പ്രതിയെ കുടുക്കി