നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റുകളിലിടിച്ച് റോഡില്‍ മറിഞ്ഞു
ഇരിങ്ങാലക്കുട: നിയന്ത്രണം വിട്ട ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് റോഡില്‍ മറിഞ്ഞു. ഇന്നലെ പുലര്‍ച്ച 6.30 ഓടെ ഇരിങ്ങാലക്കുട ചന്തക്കുന്ന്-മൂന്നുപീടിക റോഡിലാണ് സംഭവം. കോട്ടയം മെഡിക്കല്‍ കോളജില്‍നിന്നും മൃതദേഹവുമായ് ചാവക്കാട്ടേക്കു പോയ ആംബുലന്‍സ് തിരിച്ചു വരുമ്പോഴാണ് അപകടം നടന്നത്. അപകടം നടക്കുന്ന സമയം ചെറിയ തോതില്‍ ചാറ്റല്‍ മഴ ഉണ്ടായിരുന്നു. ആംബുലന്‍സ് ഡ്രൈവര്‍ ഈരാട്ടുപേട്ട സ്വദേശി തന്നാലപറമ്പില് വീട്ടില്‍ അല്‍താഫ് പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. എതിരെ വന്ന ബൈക്കിന് സൈഡ് നല്കുന്നതിനിടയില് ആംബുലന്‍സിന്റെ നിയന്ത്രണം പോകുകയും റോഡരികിലെ ഇലക്ട്രിക് പോസ്റ്റുകളില്‍ ഇടിക്കുകയും റോഡിനു കുറുകെ മറിയുകയുമായിരുന്നു. നാല് ഇലക്ട്രിക് പോസ്റ്റുകളും കേബിള്‍ ടിവികളുടെ പോസ്റ്റുകളും തകര്‍ന്നു. ഈ സമയം ഇതുവഴി യാത്രക്കാര്‍ ഇല്ലാതിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇരിങ്ങാലക്കുട പോലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
ഇരിങ്ങാലക്കുട ചന്തക്കുന്ന് – മൂന്നുപീടിക റോഡില്‍ നിയന്ത്രണം വിട്ട് അപകടത്തില്‍പ്പെട്ട ആംബുലന്‍സ് റോഡില്‍ മറിഞ്ഞ നിലയില്‍.

കാട്ടൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഞാറ്റുവേല സഹകരണ പഞ്ചദിന മഹോത്സവം ആരംഭിച്ചു
പൊറത്തിശേരി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രതിഷേധ പ്രകടനം നടത്തി
ബെയര്‍ഫൂട്ട് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മഹാത്മാ സ്കൂളിന് ഇരട്ടനേട്ടം
പുല്ലൂര്‍ ഊരകത്ത് കൃഷി നശിപ്പിച്ച നിലയില്‍
ക്രൈസ്റ്റ് കോളജില്‍ മാരത്തോണ്‍ സെമിനാര്‍ സംഘടിപ്പിച്ചു
ഡോ. മേതില്‍ ദേവിക ഉദ്ഘാടനം നിര്‍വഹിച്ച് ഋതു അന്താരാഷ്ട്ര പരിസ്ഥിതി ചലച്ചിത്ര മേളയ്ക്ക് തുടക്കം