പടിയൂര്‍ ഗ്രാമപഞ്ചായത്തില്‍ പൊള്ളലേറ്റ യുവതി ചികിത്സാസഹായം തേടുന്നു
ഇരിങ്ങാലക്കുട: പടിയൂര്‍ ഗ്രാമപഞ്ചായത്തിലെ പത്തനങ്ങാടി പ്രദേശത്ത് സ്ഥിരതാമസക്കാരിയായ ചെന്നറ വീട്ടില്‍ ബിജിതയുടെ മകള്‍ ശ്രുതി (18) ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്നു. ശ്വാസനാളി ചുരുങ്ങി ശ്വാസം എടുക്കുവാന്‍ ബുദ്ധിമുട്ടി ജീവന് അപകടത്തിലാകുമെന്ന സാഹചര്യത്തില്‍ ശ്രുതിയെ തൃശൂര്‍ എലൈറ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയക്കു വിധേയമാക്കി. ഓപ്പറേഷനു മൂന്നു ലക്ഷത്തില്‍ അധികം തുകയും തുടര്‍ ചികിത്സക്കു വരുന്ന ചെലവും വഹിക്കാന്‍ ഈ കുടുംബത്തിനു കഴിയാത്ത അവസ്ഥയാണ്. അമ്മയുടെ കൂലിപണിയിലാണു കുടുംബം മുന്നോട്ടു പോകുന്നത്. ഏകസഹോദരി പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. അക്കൗണ്ട്: ബിജിത, ചെന്നറ വീട്, പടിയൂര്‍, പിന്‍കോഡ്-680688, ഫോണ്‍: 9072120246, എസ്ബിടി എടതിരിഞ്ഞി ബ്രാഞ്ച്, അക്കൗണ്ട് നമ്പര്‍; 39198684519, ഐഎഫ്എസ്സി നമ്പര്‍: എസ്ബിഐഎന്ഒ071243.