കേരള സ്റ്റേറ്റ് അണ്ടര്‍ ഫിഫ്റ്റീന്‍ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് സമാപിച്ചു
ഇരിങ്ങാലക്കുട: തൃശൂര്‍ ചെസ് അക്കാദമിയും ഡോണ്‍ബോസ്കോ ഇരിങ്ങാലക്കുടയും സംയുക്തമായി സംഘടിപ്പിച്ച ആറാമത് ഡോണ്‍ബോസ്കോ എന്‍.വി. ബാലഗോപാലന് മെമ്മോറിയല്‍ കേരള സ്റ്റേറ്റ് അണ്ടര്‍ ഫിഫ്റ്റീന്‍ റേറ്റഡ് ചെസ് ടൂര്‍ണമെന്റ് സമാപിച്ചു. ആറുദിവസമായി ഇരിങ്ങാലക്കുട ഡോണ്‍ബോസ്കോ സ്കൂളില്‍ നടന്ന ചെസ് ടൂര്‍ണമെന്റില്‍ തിരുവനന്തപുരത്തുനിന്നുള്ള 12 വയസുകാരന് എച്ച്. ഗൗതം കൃഷ്ണ ചാമ്പ്യനായി. നിലവിലെ 12 വയസിനു താഴെയുള്ളവരുടെ ദേശീയ ചാമ്പ്യന്‍ കൂടിയാണ് ഗൗതം കൃഷ്ണ. കൊല്ലത്തു നിന്നുള്ള അജിന് രാജ്, ആദിത്യ ചുള്ളിക്കാട് എറണാകുളം, ഗിരിധര്‍, എറണാകുളം ജയക് ഷാന്റി കോട്ടയം എന്നിവര്‍ യഥാക്രമം രണ്ടു മുതല്‍ അഞ്ചു വരെയുള്ള സ്ഥാനങ്ങള്‍ നേടി. ഡോണ്‍ബോസ്കോ സ്കൂള്‍ പ്രിന്‍സിപ്പല്‍ ഫാ. കുര്യാക്കോസ് സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി പീറ്റര്‍ ജോസഫ്, ഇന്റര്‍നാഷണല്‍ ആര്‍ബിറ്റര്‍ ഡോ. ഗോവിന്ദന്‍കുട്ടി, ആലപ്പുഴ ജില്ലാ ചെസ് അസോസിയേഷന് സെക്രട്ടറി വിനീത് കുമാര്‍, നാഷണല്‍ ആര്‍ബിറ്റര്‍ കെ.വി. കുമാരന്, ശ്യാം പീറ്റര്‍ എന്നിവര്‍ പങ്കെടുത്തു.

ക്രൈസ്റ്റ് കോളജ് റോഡിലെ കുഴിയില്‍ വാഴ നട്ട് എല്‍ഡിഎഫ് കൗണ്‍സിലര്‍മാരുടെ പ്രതിഷേധം
വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
വില്‍പ്പനയ്ക്കായി കടത്തിയ മദ്യവുമായി യുവാവ് അറസ്റ്റില്‍
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
കൂടൽമാണിക്യം ക്ഷേത്രത്തിൽ ദർശനം നടത്തി കേന്ദ്രമന്ത്രി സുരേഷ് ഗോപി