പ്രീമെട്രിക് ഹോസ്റ്റല്‍ പ്രവേശനം
ഇരിങ്ങാലക്കുട: പട്ടികജാതി വികസന വകുപ്പിനു കീഴില്‍ ജില്ലയില്‍ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലുള്ള നന്തിക്കര പ്രീ മെട്രിക് ഹോസ്റ്റലിലേക്ക് അഞ്ചാം ക്ലാസ് മുതല്‍ 10-ാം ക്ലാസ് വരെയുള്ള ആണ്‍കുട്ടികള്‍ക്കു പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു. ഉയര്‍ന്ന പഠനനിലവാരവും എസ്എസ്എല്‍സിക്കു 100 ശതമാനം വിജയവും ഓരോ വര്‍ഷവും കരസ്ഥമാക്കുന്ന സ്ഥാപനത്തില്‍ വിദ്യാര്‍ഥികള്‍ക്കു പൂര്‍ണമായും സൗജന്യ ട്യൂഷന്, യൂണിഫോം, പഠനോപകരണങ്ങള്‍, നൈറ്റ് ഡ്രസ്, പ്രതിമാസ അലവന്‍സ് എന്നിവ ലഭിക്കും. പട്ടികജാതി വിദ്യാര്‍ഥികള്‍ക്കു പുറമേ മറ്റു വിഭാഗത്തില്‍ ഉള്‍പ്പെട്ട് വിദ്യാര്‍ഥികള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് പ്രവേശനം ലഭിക്കും. വിദ്യാര്‍ഥികളുടെ രാത്രികാല പഠനത്തിനു മേല്‍നോട്ടം വഹിക്കാന്‍ റസിഡന്റ് ട്യൂട്ടറുടെ സേവനവും സ്ഥാപനത്തില്‍ ഒരുക്കിയിട്ടുണ്ട്. പ്രവേശനത്തിനു 30 നു മുമ്പ് ഇരിങ്ങാലക്കുട ബ്ലോക്ക് പട്ടികജാതി വികസന ഓഫീസില്‍ അപേക്ഷ ലഭ്യമാക്കണം. അപേക്ഷയോടൊപ്പം ജാതി സര്‍ട്ടിഫിക്കറ്റ്, വരുമാന സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ബാങ്ക് അക്കൗണ്ട് പാസ്ബുക്ക് കോപ്പി എന്നിവ ഹാജരാക്കണം. വിശവിവരങ്ങള്‍ക്ക്: 8547630112, 7736647107.

സംസ്ഥാനതല യൂത്ത് പാര്‍ലമെന്റ് മത്സരത്തില്‍ ബെസ്റ്റ് പാര്ലമെന്റേറിയന് അവാര്‍ഡ് കരസ്ഥമാക്കി കെ.എസ്. തന്വി
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ദേവസ്വം അഡ്മിനിസ്ട്രേറ്ററായി സി. പ്രീതി ചുമതലയേറ്റു
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഗണിതശാസ്ത്രത്തില്‍ പിഎച്ച്ഡി നേടി
കമ്പ്യൂട്ടര്‍ സയന്‍സ് ആന്‍ഡ് എന്‍ജിനീയറിംഗില്‍ പിഎച്ച്ഡി നേടി
ജിയോളജിയില്‍ പിഎച്ച്ഡി നേടി