ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍ കൂടിയാട്ടം കേന്ദ്രയുടെ പ്രൊജക്റ്റ് ഡയറക്ടര്‍
ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാര്‍.
ഇരിങ്ങാലക്കുട: കേന്ദ്ര സാംസ്കാരിക വകുപ്പിന്റെ കീഴിലുള്ള സംഗീത നാടക അക്കാദമി കൂടിയാട്ടം കേന്ദ്രയുടെ പുതിയ പ്രൊജക്റ്റ് ഡയറക്ടറായി പ്രശസ്ത കൂടിയാട്ട കലാകാരന് ഡോ. അമ്മന്നൂര്‍ രജനീഷ് ചാക്യാരെ നിയമിച്ചുകൊണ്ട് ഉത്തരവായി. ഭാരത സര്‍ക്കാരിന്റെ കീഴില്‍ കൂടിയാട്ടത്തെ സംരക്ഷിക്കാന്‍ പ്രവര്‍ത്തിക്കുന്ന ഏക സ്ഥാപനമായ കൂടിയാട്ടം കേന്ദ്രയുടെ ആസ്ഥാനം തിരുവനന്തപുരത്താണ്.
ഇരിങ്ങാലക്കുട കൂടല്‍മാണിക്യം ക്ഷേത്രത്തിലെ പാരമ്പര്യ കൂടിയാട്ട അനുഷ്ഠാനത്തിന്റെ അവകാശികളായ അമ്മന്നൂര്‍ ചാക്യാര്‍ കുടുംബത്തിലെ അംഗവും കൂടിയാട്ട കുലപതി പത്മഭൂഷന്‍ ഡോ. അമ്മന്നൂര്‍ മാധവ ചാക്യാരുടെയും അമ്മന്നൂര്‍ കുട്ടന് ചാക്യാരുടെയും അനന്തരവനും ശിഷ്യനുമായ രജനീഷ് കൂടിയാട്ടത്തില്‍ പുരുഷ വേഷത്തില്‍ കേരള കലാമണ്ഡലത്തില്‍ നിന്ന് ആദ്യ ഗവേഷണ ബിരുദം നേടിയ കലാകാരന് കൂടിയാണ്. ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ സംസ്കൃത അധ്യാപികയും കലാകാരിയുമായ ഡോ. പി.കെ.എം. ഭദ്രയാണ് ഭാര്യ. ശതാനീക്, സുധന്വാ എന്നിവരാണ് മക്കള്‍.
വാർത്തകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ന്യൂസ് ഫോളോ ചെയ്യൂ…..
https://www.facebook.com/newsirinjalakuda
join our Whatsapp group
https://chat.whatsapp.com/DELcIHjzm7WHn9hFF9h1jB
join our Whatsapp Channel
https://whatsapp.com/channel/0029Var2S4l0Vyc9XcuAMh1V
whatsapp/call: 9496663558

ഇരിങ്ങാലക്കുട ബാർ അസോസിയേഷന് പുതിയ നേതൃത്വം
പ്രകൃതി പഠന യാത്ര സംഘടിപ്പിച്ചു
സോണിയ ഗിരി നാദോപാസന പ്രസിഡന്റ്
ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് ഹരിതവസന്തം 2026 27 പദ്ധതി ഉദ്ഘാടനം ചെയ്തു
ഇരിങ്ങാലക്കുട ടൗണ്‍ അമ്പ് ഫെസ്റ്റ് 2027 സ്വാഗതസംഘം ഓഫീസ് ഉദ്ഘാടനം
ഉപജില്ലാ സ്കൂള്‍ കലോത്സവം; സംഘാടക സമിതി രൂപീകരിച്ചു