സിസ്റ്റര്‍ ഡോ. എലൈസ സിഎച്ച്എഫ്.-ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ് പ്രിന്‍സിപ്പല്‍
ഇരിങ്ങാലക്കുട: സെന്റ് ജോസഫ്സ് കോളജിന്റെ പുതിയ പ്രിന്‍സിപ്പലായി സിസ്റ്റര്‍ ഡോ. എലൈസ സ്ഥാനമേറ്റു. 2009 ല്‍ ക്രൈസ്റ്റ് കോളജില്‍ കൊമേഴ്സ് വിഭാഗത്തില്‍ അധ്യാപികയായി സേവനമാരംഭിച്ച സിസ്റ്റര്‍ പിന്നീട് 2011 ല്‍ സെന്റ് ജോസഫ്സ് കോളജില്‍ ജോലിയില്‍ പ്രവേശിച്ചു. കൊമേഴ്സ് വിഭാഗം മേധാവിയായും കോളജിന്റെ ഇന്റേണല്‍ ക്വാളിറ്റി അഷ്വറന്‍സ് സെല്‍ (ഐക്യുഎസി) ഡയറക്ടറുമായും പ്രവര്‍ത്തിച്ചു വരികയായിരുന്നു. സെന്റ് ജോസഫ്സിലെ തന്നെ പൂര്‍വവിദ്യാര്‍ഥിനി കൂടിയായ സിസ്റ്റര്‍ ഭാരതീയാര്‍ യൂണിവേഴ്സിറ്റിയില്‍ നിന്നാണു ഗവേഷണബിരുദം നേടിയത്. പേരാമ്പ്ര വരിക്കശേരി വീട്ടില്‍ പരേതരായ കുഞ്ഞുവര്‍ക്കി-റോസി ദമ്പതികളുടെ മകളാണ്.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം