ഐഎഎസ് നേടി നാടിന്റെ അഭിമാനമായി മാറിയ അഖില്‍ വി. മേനോനെ മന്ത്രി ഡോ. ആര്. ബിന്ദു വീട്ടിലെത്തി ആദരിച്ചു
ഇരിങ്ങാലക്കുട: ഐഎഎസ് നേടി നാടിന്റെ അഭിമാനമായി മാറിയ അഖില്‍ വി. മേനോനു നാടിനേയും നാട്ടുകാരേയും ചേര്‍ത്തു പിടിച്ച് ഏറ്റവും മനുഷ്യതപരമായി സാധാരണക്കാര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കാന്‍ കഴിയട്ടെയെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആര്. ബിന്ദു പറഞ്ഞു. സിവില്‍ സര്‍വീസ് പരീക്ഷയില്‍ 66-ാം റാങ്ക് നേടിയ അഖിലിനെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. സന്ദര്‍ശനത്തിനു മന്ത്രിയോടൊപ്പം സിപിഎം ടൗണ്‍ വെസ്റ്റ് ലോക്കല്‍ സെക്രട്ടറി ജയന് അരിമ്പ്ര, ലോക്കല്‍ കമ്മിറ്റിയംഗങ്ങളായ എം. അനില്‍കുമാര്‍, വി.സി. മണി എന്നിവരും മന്ത്രിയോടൊപ്പമുണ്ടായിരുന്നു.

ഗാന്ധിദര്‍ശന്‍ വേദി പ്രതിഷേധ സംഗമം നടത്തി
യുക്തിവാദി എം.സി. ജോസഫിനെ ശരിയായ രീതിയില്‍ കേരളം വായിച്ചിട്ടില്ല; എം.പി. സുരേന്ദ്രന്
പ്രമേഹ നിര്‍ണയവും നേത്ര പരിശോധന ക്യാമ്പും സംഘടിപ്പിച്ചു
കൂടല്‍മാണിക്യം ദേവസ്വം മ്യൂസിയം ആന്‍ഡ് ആര്‍ക്കൈവ്സിന്റെ ചരിത്ര സെമിനാര്‍ സമാപിച്ചു
ഉപജില്ലാ സ്കൂള്‍ കലോത്സവം; ലോഗോ പ്രകാശനം ചെയ്തു
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു