ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20, 49 റെജുവിനേറ്റ് സഹവാസക്യാമ്പ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളജിലെ എന്‍എസ്എസ് യൂണിറ്റ് 20, 49 റെജുവിനേറ്റ് സഹവാസക്യാമ്പ് സംഘടിപ്പിച്ചു. എന്‍എസ്എസ് ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ ടി.വി. ബിനു ഉദ്ഘാടനം നിര്‍വഹിച്ചു. ക്രൈസ്റ്റ് കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. പി.ടി. ജോയ് അധ്യക്ഷത വഹിച്ചു. 100 ഓളം എന്‍എസ്എസ് വൊളന്റിയര്‍മാര്‍ നാലു ദിവസങ്ങളിലായി പങ്കെടുത്ത ക്യാമ്പില്‍ പാഴ്വസ്തുക്കളില് നിന്നും പ്ലാസ്റ്റിക് ഉത്പന്നങ്ങളില്‍ നിന്നും ഉപയോഗപ്രദമായ സാധനങ്ങള്‍ നിര്‍മിക്കുന്ന പ്രവര്‍ത്തനങ്ങളാണു നടന്നത്. ക്യാമ്പില്‍ നിര്‍മിച്ച വസ്തുക്കളുടെ പ്രദര്‍ശനവും വില്പനയും ആറിനു കോളജ് സെമിനാര്‍ ഹാളില്‍ നടത്തും. പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, എസ്.ആര്. ജിന്‍സി, ജോമേഷ് ജോസ്, ഷഹാന എന്നിവരുടെ നേതൃത്വത്തിലാണു ക്യാമ്പ് സംഘടിപ്പിച്ചത്.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം