പരിസ്ഥിതി ദിനം ആഘോഷിച്ച് ഇരിങ്ങാലക്കുട രൂപത കെസിവൈഎം
അതിരപ്പിള്ളി: ലോക പരിസ്ഥിതി ദിനത്തോട് അനുബന്ധിച്ച് കെസിവൈഎം കൊന്നക്കുഴി, മുനിപ്പാറ യൂണിറ്റുകളുടെ ആഭിമുഖ്യത്തില്‍ രൂപതാ കെസിവൈഎം ഒന്നിക്കാം പച്ചപ്പിനായി ജീവിക്കാം സുരക്ഷിതമായി എന്ന മുദ്രാവാക്യം ഉയര്‍ത്തിക്കൊണ്ട് പരിസ്ഥിതി ദിനാചരണം നടത്തി. മുനിപ്പാറ വികാരി ഫാ. ഡിന്റ്റോ തെക്കിനിയത്ത് ഉദ്ഘാടനം ചെയ്തു. രൂപതാ ചെയര്മാന് നിഖില്‍ ലിയോണ്‍സ് മൂഞ്ഞേലി അധ്യക്ഷത വഹിച്ചു. രൂപത ഡയറക്ടര്‍ ഫാ. മെഫിന്‍ തെക്കേക്കര ആമുഖപ്രഭാഷണം നടത്തി. ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ രാജ്മോന്‍, വാര്‍ഡ് മെമ്പര്‍ ഷീബ ഡേവിസ്, ജനറല്‍ സെക്രട്ടറി റിജോ ജോയി, ട്രഷറര്‍ ആല്ബിന് മേക്കാടന്‍ എന്നിവര്‍ പ്രസംഗിച്ചു. തുടര്‍ന്ന് അതിരപ്പിള്ളി റോഡിലെ ചക്രപാണി ഭാഗത്തെയും വിരിപ്പാറയിലെയും മാലിന്യങ്ങള്‍ ശേഖരിച്ച് ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് കൈമാറി.

ഫാ. ഫ്രാന്‍സിസ് ചിറയത്ത് അനുസ്മരണം സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജിന് അഞ്ച് ഇന്തൊനേഷ്യന്‍ സര്‍വകലാശാലകളുമായി അക്കാദമിക സഹകരണത്തിനു ധാരണ
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജില്‍ ഗണിതശാസ്ത്ര ക്വിസ്: ഭാരതീയ വിദ്യാഭവന് പൂച്ചട്ടി ഒന്നാം സ്ഥാനം കരസ്ഥമാക്കി
എടതിരിഞ്ഞി ശിവകുമാരേശ്വര ക്ഷേത്രത്തില്‍ ആനയൂട്ട് നടത്തി
നിര്‍മിത ബുദ്ധി: ആശങ്കയുമായി ഇരിങ്ങാലക്കുട രൂപത പാസ്റ്ററല്‍ കൗണ്‍സില്‍
ആര്‍സിഐ അംഗീകൃത കോഴ്സുകളിലെ വിദ്യാര്‍ഥികള്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തു