ആനന്ദപുരം സെന്റ് ജോസഫ് വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷം വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ഉദ്ഘാടനം ചെയ്തു

ആനന്ദപുരം: സെന്റ് ജോസഫ് വിദ്യാലയത്തിലെ പരിസ്ഥിതി ദിനാഘോഷം വൈസ് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ലിസി ഉദ്ഘാടനം ചെയ്തു. ‘പരിസ്ഥിതി സംരക്ഷണം’ എന്ന ആശയമുള്‍ക്കൊണ്ട് വിദ്യാര്‍ഥികള്‍ നാടകം, കവിത, നൃത്തം, പ്രസംഗം എന്നിവ അവതരിപ്പിച്ചു. വിദ്യാര്‍ഥി പ്രതിനിധി കാതറിന് ബിജു, ഷീല ടീച്ചര്‍, ബിജി ടീച്ചര്‍ എന്നിവര്‍ പ്രസംഗിച്ചു.