സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി നമ്പാടന് മാസ്റ്റര്‍ സ്മൃതി സദസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: മുതലാളിത്ത ആശയങ്ങളുടെ വ്യര്‍ഥതയും പാവപ്പെട്ടവരുടെയും അധ്വാനിക്കുന്ന ജനങ്ങളുടെയും ദുരിതങ്ങള്‍ പരിഹരിക്കുന്നതില്‍ നവലിബറല്‍ ആശയ പ്രയോക്താക്കളുടെ പരാജയം മുന്‍കൂട്ടി തിരിച്ചറിഞ്ഞ് സാധാരണക്കാര്‍ക്ക് മനസിലാവുന്ന ഭാഷയില്‍ കമ്യൂണിസ്റ്റ് ആശയങ്ങള്‍ സരസമായ ഭാഷയില്‍ അവരോട് സംവദിച്ച ജനപ്രതിനിധിയായിരുന്നു ലോനപ്പന് നമ്പാടന് മാസ്റ്ററെന്ന് മുന്‍ വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്. സിപിഎം ഇരിങ്ങാലക്കുട ഏരിയാ കമ്മിറ്റി സംഘടിപ്പിച്ച നമ്പാടന് മാസ്റ്റര്‍ സ്മൃതി സദസില്‍ അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു രവീന്ദ്രന് മാസ്റ്റര്‍. സിപിഎം ഏരിയാ സെക്രട്ടറി വി.എ. മനോജ്കുമാര്‍ അധ്യക്ഷത വഹിച്ചു. മുന്‍ എംഎല്‍എ പ്രഫ.കെ.യു. അരുണന്, ജനാധിപത്യ മഹിളാ അസോസിയേഷന് സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ.കെ.ആര്. വിജയ, ഡോ.കെ.പി.ജോര്‍ജ്, ജയന് അരിമ്പ്ര തുടങ്ങിയവര്‍ പ്രസംഗിച്ചു.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്