അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയത്തില്‍ പിഎസ്സി അംഗീകൃത ആറുവര്‍ഷ കഥകളിവേഷം, കഥകളിസംഗീതം, നാലുവര്‍ഷത്തെ ചെണ്ട, മദ്ദളം, മൂന്നുവര്‍ഷത്തെ ചുട്ടി എന്നീ ഡിപ്ലോമ കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സ്ഥാപനങ്ങളില്‍നിന്ന് മേല്പറഞ്ഞ വിഷയങ്ങളില്‍ ഡിപ്ലോമയോ തത്തുല്യയോഗ്യതയോ നേടിയ ആണ്‍കുട്ടികള്‍ക്ക് അതത് വിഷയങ്ങളില്‍ ബിരുദാനന്തര കോഴ്സുകളിലെ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷിക്കാം. ഡിപ്ലോമ കോഴ്സുകളിലേക്ക് ഏഴാംതരം പാസായ 15 വയസ് വരെയുള്ളവര്‍ക്ക് അപേക്ഷിക്കാം. പട്ടികജാതി പട്ടികവര്‍ഗ വിദ്യാര്‍ഥികള്‍ക്ക് മുന്‍ഗണന. പരിശീലനവും താമസവും സൗജന്യമായിരിക്കും. അംഗീകൃത നിബന്ധനകള്‍ക്ക് വിധേയമായി പ്രതിമാസം 1,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. കഥകളിവേഷം വിദ്യാര്‍ഥികള്‍ക്ക് സ്കോളര്‍ഷിപ്പുണ്ടാകും. വിദ്യാര്‍ഥികള്‍ക്ക് പ്രാഥമികവിദ്യാഭ്യാസത്തിനുള്ള സൗകര്യം നല്‍കും. താത്പര്യമുള്ളവര്‍ രക്ഷിതാവിന്റെ സമ്മതപത്രവും ഫോണ്‍ നമ്പറും അടങ്ങുന്ന അപേക്ഷ വെള്ളക്കടലാസില്‍ തയാറാക്കി സ്വന്തം മേല്‍വിലാസം എഴുതിയ അഞ്ചുരൂപ സ്റ്റാമ്പൊട്ടിച്ച കവറടക്കം ജൂണ്‍ 20ന് മുന്‍പ് അപേക്ഷിക്കുക. വിലാസം: ഉണ്ണായിവാരിയര്‍ സ്മാരക കലാനിലയം, ഇരിങ്ങാലക്കുട-680121. വിവരങ്ങള്‍ക്ക് 0480 2822031.