കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക-ബിജെപി
ഇരിങ്ങാലക്കുട: ബിരിയാണിചെമ്പില്‍ സ്വര്‍ണം കടത്തിയെന്ന സ്വപ്നയുടെ മൊഴിയില്‍ പിണറായി വിജയന് രാജി വയ്ക്കുക, കളക്ടറേറ്റ് മാര്‍ച്ച് നടത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ തല്ലിച്ചതച്ച പോലീസുകാര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ മുദ്രാവാക്യമുയര്‍ത്തി ബിജെപി ഓഫീസില്‍ നിന്നാരംഭിച്ച പ്രകടനം ഠാണാവില്‍ സമാപിച്ചു. മുഖ്യമന്ത്രിയുടെ കോലം കത്തിച്ചു. തുടര്‍ന്ന് നടന്ന പ്രതിഷേധ യോഗം ബിജെപി മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റ് അമ്പിളി ജയന്, സെക്രട്ടറിമാരായ ആര്‍ച്ച അനീഷ്കുമാര്‍, ഷാജുട്ടന്‍, സരിത വിനോദ്, മണ്ഡലം സെല്‍ കോ-ഓഡിനേറ്റര്‍ രമേഷ് അയ്യര്‍, മുനിസിപ്പല്‍ പ്രസിഡന്റ് സന്തോഷ് ബോബന്, മണ്ഡലം കമ്മിറ്റിയംഗം ലിഷോണ്‍ ജോസ് കട്ട്ളാസ്, കര്‍ഷകമോര്‍ച്ച മണ്ഡലം പ്രസിഡന്റ് എ.വി. സുരേഷ്, ബൈജു കൃഷ്ണദാസ്, പൊറത്തിശേരി ഏരിയ ജനറല്‍ സെക്രട്ടറി സന്തോഷ് കാര്യാടന്‍, ഗോപാലകൃഷ്ണന്, ജോജന്‍ കൊല്ലാട്ടില്‍, രാജന് കുഴുപ്പുള്ളി, കൗണ്‍സിലര്‍മാരായ മായ അജയന്, സരിത സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി