ബിജെപി ആളൂര്‍ മണ്ഡലം കമ്മിറ്റി പ്രതിഷേധപ്രകടനവും മുഖ്യമന്ത്രി പിണറായി വിജയന്റെ കോലം കത്തിക്കലും നടത്തി

ആളൂര്‍: കറന്‍സി കടത്തും സ്വര്‍ണ കള്ളകടത്തും നടത്തിയ മുഖ്യമന്ത്രി പിണറായി വിജയന് രാജിവെക്കണമെന്നാവശ്യപ്പെട്ട് യുവമോര്‍ച്ച തൃശൂര്‍ ജില്ലാ സമിതി നടത്തിയ കളക്ടറേറ്റ് മാര്‍ച്ചിന് പിണറായി പോലീസിന്റെ ക്രൂരമായ ലാത്തിച്ചാര്‍ജ്ജില്‍ 21
യുവമോര്‍ച്ച പ്രവര്‍ത്തകര്‍ക്ക് മാരക പരിക്കേറ്റു. പോലീസ് അതിക്രമത്തില്‍ പ്രതിഷേധിച്ചാണ് ആളൂര്‍ മണ്ഡലത്തില്‍ ബിജെപി പ്രതിഷേധ പ്രകടനം നടത്തിയത്. ബിജെപി ആളൂര്‍ മണ്ഡലം പ്രസിഡന്റ് പി.എസ്. സുബീഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന കൗണ്‍സില്‍ അംഗം വേണു മാസ്റ്റര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറി അഖിലാഷ് വിശ്വനാഥന്, എ.വി. രാജേഷ് എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സമിതി അംഗം സുനിലന് പിനീക്കല്, മണ്ഡലം നേതാക്കളായ സി.സി. മുരളി, സനിത രാജേഷ്, ജിഷ ഉണ്ണികൃഷ്ണന്, കെ.കെ. അനീഷ്, സരീഷ്, മീന അനില്‍ബാബു, പ്രതീഷ്, സി.എന്‍. സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്കി.