കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ കഴിയില്ല: എഐവൈഎഫ്
ഇരിങ്ങാലക്കുട: ആര്‍എസ്എസ് എസ്ഡിപിഐ വര്‍ഗീയ കൊലപാതക രാഷ്ട്രീയത്തിനും തുടര്‍ന്നുള്ള വര്‍ഗീയ പ്രസ്താവനകള്‍ക്കും കേരളത്തിന്റെ മതനിരപേക്ഷതയെ തകര്‍ക്കാന്‍ കഴിയില്ലെന്നും വര്‍ഗീയ രാഷ്ട്രീയത്തിനെതിരെ എന്നും പ്രതിരോധം സൃഷ്ടിച്ചിട്ടുള്ളതാണു നവോഥാന കേരളത്തിന്റെ ചരിത്രമെന്നും കേരളജനത ആര്‍എസ്എസിനെയും എസ്ഡിപിഐയേയും പൊതുസമൂഹം അകറ്റിനിര്‍ത്തുമെന്നും ജില്ലാ വൈസ് പ്രസിഡന്റ് ടി.വി. വിബിന് അഭിപ്രായപ്പെട്ടു. എഐവൈഎഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ സംഘടിപ്പിച്ച സെക്കുലര്‍ മീറ്റ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. മണ്ഡലം വൈസ് പ്രസിഡന്റ് വിഷ്ണുശങ്കര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ കമ്മിറ്റിയംഗം പി.എസ്. ശ്യാംകുമാര്‍, ജില്ലാ കമ്മിറ്റി അംഗം സ്വപ്ന നജിന്‍, എഐഎസ്എഫ് മണ്ഡലം സെക്രട്ടറി മിഥുന് പോട്ടക്കാരന്‍, മണ്ഡലം ജോയിന്റ് സെക്രട്ടറി പി.ആര്. അരുണ്‍ എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം എക്സിക്യുട്ടീവ് അംഗങ്ങളായ ടി.കെ. സതീഷ്, ഷാഹില്‍, ഗാവരോഷ്, മണ്ഡലം കമ്മിറ്റി അംഗങ്ങളായ സന്ദീപ്, ധനേഷ്, സുഷില്‍ യദുകൃഷ്ണന്, ഹരികൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.