അന്തര്‍ദേശീയ ബാലവേല വിരുദ്ധ ദിനം-വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്കി
ഇരിങ്ങാലക്കുട: അന്തര്‍ദേശീയ ബാലവേല വിരുദ്ധ ദിനത്തിന്റെ ഭാഗമായി ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എന്‍.ഐ. വിനയ ഇരിങ്ങാലക്കുട ശാന്തിനികേതന്‍ പബ്ലിക് സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് ബോധവത്കരണം നല്കി. പെണ്‍കുട്ടികള്‍ കായിക വിദ്യാഭ്യാസം ആര്‍ജിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും വ്യക്തമാക്കി. തുടര്‍ന്ന് സിനീയര്‍ സിപിഒ പ്രസീത പിങ്ക് പോലീസിനെക്കുറിച്ചും ഉത്തരവാദിത്വങ്ങളെക്കുറിച്ചും ഉപയോഗിക്കേണ്ട സാഹചര്യങ്ങള്‍ ഏതൊക്കെയെന്നും വിശദീകരിച്ചു. പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍, മാനേജര്‍ പ്രഫ.എം.എസ്. വിശ്വനാഥന്, ഷഹനാസ് സുലൈമാന്‍, എം.കെ. വിജയന്, പ്രദീപ്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ പ്രസംഗിച്ചു. കായിക അധ്യാപകന് സഞ്ജു ആന്റോ നേതൃത്വം നല്കി.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു