അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് അംഗത്വ കാമ്പയിന് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട: കേരള പുലയര്‍ മഹാസഭ ഇരിങ്ങാലക്കുട യൂണിയന് കമ്മിറ്റിയുടെ നേതൃത്വത്തില്‍ അയ്യങ്കാളി കള്‍ച്ചറല്‍ ട്രസ്റ്റ് അംഗത്വ കാമ്പയിന് സംഘടിപ്പിച്ചു. ഇരിങ്ങാലക്കുട പി.കെ. ചാത്തന് മാസ്റ്റര്‍ സ്മാരക ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ കെപിഎംഎസ് സംസ്ഥാന സെക്രട്ടേറിയറ്റംഗം പി.എന്‍. സുരന് അംഗത്വ വിതരണോദ്ഘാടനം നിര്‍വഹിച്ചു. ചേലൂര്‍ തെക്ക് ശാഖയുടെ സെക്രട്ടറി കെ.വി. സന്തോഷ് അംഗത്വം ഏറ്റുവാങ്ങി. യോഗത്തില്‍ യൂണിയന് പ്രസിഡന്റ് പി.വി. പ്രതീഷ്, സെക്രട്ടറി പി.സി. രാജീവ്, ഖജാന്‍ജി പി.കെ. കുട്ടന്, കെ. സുധീര്‍, രാജീവ് ചേലൂര്‍ എന്നിവര്‍ പങ്കെടുത്തു.