ഇരിങ്ങാലക്കുട രൂപത പുരസ്കാര ജേതാക്കള്‍ക്ക് സ്വീകരണം നല്കി
ഇരിങ്ങാലക്കുട: രൂപത പാസ്റ്ററല്‍ കൗണ്‍സിലിന്റെ ആഭിമുഖ്യത്തില്‍ വിവിധ മേഖലകളില്‍ പുരസ്കാരം ലഭിച്ച പ്രതിഭകള്‍ക്ക് സ്വീകരണം നല്കി. മാധ്യമ മേഖലയില്‍ ഈയടുത്തു നാല് അവാര്‍ഡുകള്‍ ലഭിച്ച ദീപിക സീനിയര്‍ എഡിറ്റര്‍ സെബി മാളിയേക്കല്‍, ജില്ല കണ്‍സ്യൂമര്‍ ഡിസ്പുട്ട് റീഡ്രസല്‍ കമ്മീഷന് പ്രസിഡന്റ് അഡ്വ.സി.ടി. സാബു, നഴ്സിങ്ങ് മേഖലയില്‍ ലോകരാജ്യങ്ങളില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ട പത്തു പേരില്‍ ഒരാളായ ലിന്‍സി പീറ്റര്‍, സംസ്ഥാന സര്‍ക്കാരിന്റെ മികച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ജെയിന് വര്‍ഗീസ് പാത്താടന്‍, മികച്ച വില്ലേജ് ഓഫീസറായി തെരഞ്ഞെടുത്ത ജോബി കണ്ണമ്പിള്ളി എന്നിവരെ ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍ മെമെന്റോയും പൊന്നാടയും നല്കി ആദരിച്ചു. ബിഷപ് ഹൗസില്‍ വെച്ചുനടന്ന സമ്മേളനത്തില്‍ രൂപത വികാരി ജനറാള്‍മാരായ മോണ്‍ ജോയ് പാല്യേക്കര, മോണ്‍ ജോസ് മഞ്ഞളി, മോണ്‍ ജോസ് മാളിയേക്കല്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറിമാരായ ടെല്‍സണ്‍ കോട്ടോളി, ആനി ഫെയ്ത്ത് എന്നിവര്‍ പ്രസംഗിച്ചു പുരസ്കാര ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി.

കലകളിലൂടെ ക്രൈസ്തവ സന്ദേശങ്ങള്‍ മറ്റുള്ളവരിലേക്ക് പകരുവാന്‍ ബൈബിള്‍ കലോത്സവങ്ങള്‍ സഹായകരമാകണം, ബിഷപ് മാര്‍ പോളി കണ്ണൂക്കാടന്‍
ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
41-ാമത് ഡോണ്‍ ബോസ്കോ അഖില കേരള ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റ്
ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
മുന്‍ എംപി കെ. മോഹന്‍ദാസിന്റെ സാമൂഹ്യ പ്രതിബദ്ധത സ്മരിക്കപ്പെടണം- അഡ്വ. തോമസ് ഉണ്ണിയാടന് എംഎല്‍എ