പരീക്ഷയില്‍ തോറ്റതില്‍ മനംനൊന്ത് വിഎച്ച്എസ്ഇ വിദ്യാര്‍ഥിനി ജീവനൊടുക്കി
ഇരിങ്ങാലക്കുട: പരീക്ഷയില്‍ തോറ്റതില്‍ മനം നൊന്ത് വിഎച്ച്എസ്ഇ വിദ്യാര്‍ഥിനി ജീവനൊടുക്കി. പട്ടേപ്പാടം പോട്ടത്തുപറമ്പില്‍ വീട്ടില്‍ മുജീബ് മകള്‍ ദില്‍ന (17) ആണ് മരിച്ചത്. നടവരമ്പ് ഗവണ്മെന്റ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ വിച്ച്എസ്ഇ വിദ്യാര്‍ഥിനിയാണ്. പരീക്ഷ ഫലം വന്നപ്പോള്‍ മൂന്നു വിഷയത്തില്‍ പരാജയപ്പെടുകയായിരുന്നു. പരീക്ഷാ ഫലം ഓണ്‍ലൈനില്‍ പരിശോധിച്ച ഉടനെ കിടപ്പുമുറിയിലെ ജനാലയില്‍ തൂങ്ങുകയായിരുന്നു. വീട്ടില്‍ മറ്റാരും ഉണ്ടായിരുന്നില്ല. പരീക്ഷാ ഫലം അറിയുവാന്‍ മാതാവ് ജോലി സ്ഥലത്തു നിന്നും മകളെ വിളിച്ചപ്പോള്‍ ഫോണ്‍ എടുക്കാത്തതിനാല്‍ അയല്പക്കത്തെ വീട്ടിലേക്ക് അന്വേഷിക്കുവാന്‍ വിളിച്ചു പറയുകയായിരുന്നു. അപ്പോഴാണ് മുറിയില്‍ തൂങ്ങി നില്‍ക്കുന്നത് കണ്ടത്. ഉടനെ നാട്ടുകാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍. ആളൂര്‍ പോലീസ് മേല്‍ നടപടികള്‍ സ്വീകരിച്ചു. സംസ്കാരം ബുധനാഴ്ച നടക്കും. മാതാവ്-ഹസീന, സഹോദരന്-ആദില്‍

വീട്ടിലെ ലൈബ്രറിയിലേക്ക് പുസ്തകങ്ങള്‍ ശേഖരിച്ച് നല്കി
ആളൂര്‍ പഞ്ചായത്ത്തല വിജ്ഞാനോത്സവം നടന്നു
നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍