കേന്ദ്ര സര്‍ക്കാരിനെതിരെ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി
ഇരിങ്ങാലക്കുട: ഇഡിയെ ഉപയോഗിച്ച് രാഹുല്‍ ഗാന്ധിയെ വേട്ടയാടുന്ന കേന്ദ്ര സര്‍ക്കാരിനെതിരെ ഇന്ത്യന്‍ നാഷ്ണല്‍ കോണ്‍ഗ്രസ് ഇരിങ്ങാലക്കുട ബിഎസ്എന്‍എല്‍ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്് പ്രസിഡന്റ് ടി.വി ചാര്‍ളിയുടെ അധ്യക്ഷതയില്‍ നടന്ന പ്രതിഷേധ മാര്‍ച്ച് മുന്‍ കെപിസിസി. ജനറല്‍ സെക്രട്ടറി എം.പി. ജാക്സണ് ഉദ്ഘാടനം ചെയ്തു. ഡിസിസി സെക്രട്ടറി സോമന് ചിറ്റേത്ത് മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് സെക്രട്ടറിമാരായ എം.ആര്. ഷാജു സ്വാഗതവും വിജയന് ഇളയേടത്ത് നന്ദിയും പറഞ്ഞു. ബ്ലോക്ക് ഭാരവാഹികളായ വി.സി. വര്‍ഗീസ്, കെ.സി. ജെയിംസ്, എ.കെ. ചന്ദ്രന്, എ.സി. ജോണ്സന്, മണ്ഡലം പ്രസിഡന്റുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടന്‍, കെ.വി. രാജു, ബാബു തോമസ്, തോമസ് തൊകലത്ത് തുടങ്ങിയവര്‍ നേതൃത്വം നല്കി.

ഗൂഢാലോചനയുടെ ഭാഗമായാണ് പാര്‍ട്ടി യോഗത്തില്‍ അക്രമണം അഴിച്ചുവിട്ടത്, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സി.വി. കുര്യാക്കോസ്
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
സഖാവ് പി.കെ. ചാത്തന് മാസ്റ്റര്‍ കമ്യൂണിസ്റ്റുകാരുടെ വഴികാട്ടി: ബിനോയ് വിശ്വം
കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു