ഠാണാ-ചന്തക്കുന്ന് റോഡ് വികസനം ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായതായി മന്ത്രി ഡോ. ആര്. ബിന്ദു
ഇരിങ്ങാലക്കുട: തൃശൂര്‍ ജില്ലയിലെ മുകുന്ദപുരം താലൂക്ക് പരിധിയില്‍ വരുന്ന ഠാണാ-ചന്തക്കുന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ ഉത്തരവായതായി ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി മന്ത്രി ഡോ.ആര്. ബിന്ദു. ആര്‍എഫ്സിടി ലാര്‍ 2013 നിയമപ്രകാരം 0.7190 ഹെക്ടര്‍ ഭൂമിയാണ് ഏറ്റെടുക്കുന്നത്. പ്രദേശവാസികളുടെ വര്‍ഷങ്ങളുടെ കാത്തിരിപ്പിനാണ് ഇതോടെ വിരാമമാകുന്നതെന്ന് മന്ത്രി ഡോ.ആര്. ബിന്ദു പറഞ്ഞു. മന്ത്രിയുടെ അടിയന്തിര ഇടപെടലിനെ തുടര്‍ന്ന് റോഡ് വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ നേരത്തെ ഭരണാനുമതിയായിരുന്നു. റോഡ് വികസനം സാധ്യമാകുന്നതോടെ സംസ്ഥാന പാതയിലെയും ഇരിങ്ങാലക്കുട നഗരത്തിലെയും യാത്രാ ക്ലേശത്തിനും ഗതാഗത കുരുക്കിനുമാണ് ശാശ്വത പരിഹാരം കാണുന്നത്. ഠാണാ മുതല്‍ ചന്തക്കുന്ന് വരെയുള്ള ഭാഗത്ത് നിലവിലെ 11 മീറ്റര്‍ റോഡ് 17 മീറ്ററായാണ് വീതി കൂട്ടുന്നത്. 13.8 മീറ്റര്‍ വീതിയില്‍ റോഡും, 3.2 മീറ്റര്‍ വീതിയില്‍ നടപ്പാതകളോടുകൂടിയ കാനകളും നിര്‍മിക്കും. കൂടാതെ ഗതാഗത സുരക്ഷക്ക് വേണ്ടിയുള്ള ലൈന്‍ മാര്‍ക്കിംഗ്, റിഫ്ളെക്ടറുകള്‍, സൂചനാബോര്‍ഡുകള്‍, ദിശ ബോര്‍ഡുകള്‍ എന്നിവയും സ്ഥാപിക്കുന്നുണ്ട്.