നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് നടന്നു
പുല്ലൂര്‍: ഇരിങ്ങാലക്കുട നൂറ്റൊന്നംഗസഭയുടെ ആഭിമുഖ്യത്തില്‍ പുല്ലൂര്‍ സേക്രഡ് ഹാര്‍ട്ട് മിഷന് ഹോസ്പിറ്റലിന്റെ സഹകരണത്തോടെ നടത്തിയ ആരോഗ്യ സെമിനാറിന്റെ ഭാഗമായുള്ള സൗജന്യ മെഡിക്കല്‍ ക്യാമ്പ് മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി ഉദ്ഘാടനം ചെയ്തു. സഭാ ചെയര്മാന് ഡോ. ഇ.പി. ജനാര്ദ്ദനന് അധ്യക്ഷത വഹിച്ചു. ജനറല്‍ കണ്‍വീനര്‍ എം. സനല്‍കുമാര്‍, പുല്ലൂര്‍ മിഷന് ഹോസ്പിറ്റല്‍ ഓപ്പറേഷന്‍സ് മാനേജര്‍ ആന്‍ജോ ജോസ് എന്നിവര്‍ പ്രസംഗിച്ചു. കോവിഡാനന്തര കാലത്തെ മാനസികാരോഗ്യം എന്ന വിഷയത്തെ ആസ്പദമാക്കി ഡോ. സലീഷ് ജോണ്‍ ക്ലാസെടുത്തു.

വല്ലക്കുന്ന് സെന്റ് അല്‍ഫോന്‍സാ ദേവാലയത്തില്‍ ആരോഗ്യമേള സംഘടിപ്പിച്ചു
വേളൂക്കര പഞ്ചായത്തിലെ ഹരിതകര്‍മ സേനാംഗങ്ങള്‍ക്കായി ആരോഗ്യ പരിശോധന ക്യാമ്പ് നടത്തി
നീഡ്സിന്റെ ആഭിമുഖ്യത്തില്‍ സെമിനാറും ബോധവത്കരണ ക്ലാസും നടത്തി
സൗജന്യ പള്‍സ് തെറാപ്പി ക്യാമ്പ് ആരംഭിച്ചു
മെഗാ ജനറല്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
അന്ധത പ്രതിരോധ വാരം നടത്തി