ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ എആര്‍ ഓഫീസ് മാര്‍ച്ചും ഉപരോധവും
ഇരിങ്ങാലക്കുട: കരുവന്നൂര്‍ ബാങ്ക് 300 കോടി സിപിഎം കൊള്ളയുമായി ബന്ധപ്പെട്ട് സസ്പെന്‍ഡ് ചെയ്ത ഉദ്യോഗസ്ഥരെ തിരിച്ചെടുത്ത നടപടി റദ്ദ് ചെയ്യുക, കൊള്ളയുടെ പങ്ക് പറ്റിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു കൊണ്ട് ബിജെപി ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട മുകുന്ദപുരം താലൂക്ക് സഹകരണ അസിസ്റ്റന്റ് രജിസ്ട്രാര്‍ ഓഫീസ് മാര്‍ച്ചും ഉപരോധവും സംഘടിപ്പിച്ചു. ബിജെപി ഓഫീസിന് മുന്പില് നിന്നാരംഭിച്ച മാര്‍ച്ച് എആര്‍ ഓഫീസിന് മുന്പില് പോലീസ് തടഞ്ഞു. തുടര്‍ന്ന് നടന്ന ഉപരോധ സമരത്തില്‍ മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ബിജെപി ജില്ല സെക്രട്ടറി ലോചനന്‍ അമ്പാട്ട് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, എം.വി. സുരേഷ് എന്നിവര്‍ പ്രസംഗിച്ചു. മണ്ഡലം സെല്‍ കോര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, മണ്ഡലം വൈസ് പ്രസിഡന്റുമാരായ അമ്പിളി ജയന്, സരിത വിനോദ്, സെക്രട്ടറി ആര്‍ച്ച അനീഷ്കുമാര്‍, മണ്ഡലം കമ്മറ്റിയംഗങ്ങളായ സല്ഗു തറയില്‍, വി.സി. രമേഷ്, ലിഷോണ്‍ ജോസ് കട്ട്ളാസ്, വിജയകുമാരി അനിലന്‍, പൊറത്തിശേരി ഏരിയ പ്രസിഡന്റ് ടി.ഡി. സത്യദേവ്, കാട്ടൂര്‍, കാറളം പ്രസിഡന്റുമാരായ ആശിഷ ടി. രാജ്, അജയന് തറയില്‍, മഹിളാ മോര്‍ച്ച മണ്ഡലം പ്രസിഡന്റ് സിന്ധു സതീഷ്, ജില്ലാ കമ്മിറ്റിയംഗം റീജ സന്തോഷ്, രാജന് കുഴുപ്പുള്ളി, ജോജന്‍ കൊല്ലാട്ടില്‍, കൗണ്‍സിലര്‍ സരിത സുഭാഷ് എന്നിവര്‍ നേതൃത്വം നല്കി.

കേന്ദ്ര സര്‍ക്കാരിന്റെ ഫാസിസ്റ്റ് ഭരണത്തിനെതിരെ ഇരിങ്ങാലക്കുടയില്‍ ആം ആദ്മി പാര്‍ട്ടി ഉപവാസ സമരം
ഇന്ത്യന്‍ യൂണിയന് മുസ്ലിം ലീഗിന്റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുട ശാന്തിസദനത്തില്‍ സ്നേഹസംഗമം സംഘടിപ്പിച്ചു
കോണ്‍ഗ്രസ് പൊറത്തിശേരി മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആഹ്ളാദപ്രകടനം നടത്തി
കേരളത്തിലെ വിദ്യാഭ്യാസ മേഖലയെ തകര്‍ത്തതില്‍ ഉന്നത വിദ്യാഭാസ മന്ത്രിയും ഉത്തരവാദി; രമേശ് ചെന്നിത്തല
ഇരിങ്ങാലക്കുടയില്‍ ആവേശം വിതറി യു.ഡി.എഫ് സ്ഥാനാര്‍ഥി അഡ്വ. തോമസ് ഉണ്ണിയാടന്റെ റോഡ് ഷോ
നിയമസഭ തെരഞ്ഞെടുപ്പ്; ഇരിങ്ങാലക്കുട സീറ്റ് കോണ്‍ഗ്രസ് ഏറ്റെടുക്കണം – കോണ്‍ഗ്രസ്