കേരളത്തിന്റെ സാംസ്കാരിക തലസ്ഥാനമായ തൃശൂരിന്റെ ഹൃദയമാണ് ഇരിങ്ങാലക്കുടയെന്ന് പത്മശ്രീ പെരുവനം കുട്ടന്മാരാര്
ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തിന്റെ സമാപന സമ്മേളനം പത്മശ്രീ പെരുവനം കുട്ടന്മാരാര് ഉദ്ഘാടനം നിര്‍വഹിച്ചു. മുഖ്യാതിഥിയായി മുന്‍ നഗരസഭ ചെയര്‍മാനും ഐടിയു ബാങ്ക് ചെയര്‍മാനുമായ എം.പി. ജാക്സണ്, കവിയും ഗാനരചയിതാവുമായ ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന് എന്നിവര്‍ പങ്കെടുത്തു. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിക്കുകയും വൈസ് ചെയര്മാന് ടി.വി. ചാര്‍ളി സ്വാഗതവും, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് നന്ദിയും രേഖപ്പെടുത്തി. ചടങ്ങില്‍ വെച്ച് മാവച്ചന്‍ എന്ന ഫാ. ജോയ് പീണിക്കപറമ്പില്‍, കാര്‍ട്ടൂണിസ്റ്റ് മോഹന്‍ദാസ്, കൃഷി വകുപ്പ് എഡിഎ മിനി എന്നിവരെയും കഴിഞ്ഞ കോവിഡ് കാലത്ത് സേവനം ചെയ്ത ഉദ്യോഗസ്ഥര്‍, സംഗമസാഹിതി പ്രവര്‍ത്തകര്‍, കലാപരിപാടികള്‍ അവതരിപ്പിച്ചവര്‍ എന്നിവരെയും ആദരിച്ചു. ചടങ്ങില്‍ പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ പാറേക്കാടന്‍, പി.ആര്. സ്റ്റാന്‍ലി, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുജ സഞ്ജീവ് കുമാര്‍, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, എക്സിബിഷന് കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, സ്റ്റേജ് കമ്മിറ്റി ചെയര്മാന് അല്‍ഫോന്‍സ തോമസ്, ട്രാന്സ്പോര്ട്ടേഷന് കമ്മിറ്റി ചെയര്മാന് അമ്പിളി ജയന് എന്നിവര്‍ ആശംസകളര്‍പ്പിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സംസ്ഥാന പാതയില്‍ നടവരമ്പ് ഭാഗത്തെ കാന നിര്‍മ്മാണം; അപാകതകള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് സുരേഷ് ഗോപിക്ക് നിവേദനം നല്കി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
എന്റെ കണ്ണിന് കുത്തിയവനെ ഞാന്‍ കാണിച്ചു തരാം, താക്കോല്‍ വെച്ചാണ് ഇടിച്ചത്; ഇരിങ്ങാലക്കുടയില്‍ കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തമ്മില്‍ തെരുവില്‍ കൂട്ടയടി
കേരള കോണ്‍ഗ്രസ് യോഗത്തില്‍ ചേരിതിരിഞ്ഞ് സംഘര്‍ഷം
രാസവളങ്ങള്‍ക്ക് തീവില; പുഞ്ചക്കൃഷി പ്രതിസന്ധിയില്‍