പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൂ കൃഷിക്ക് തുടക്കമായി
പുല്ലൂര്‍: പൊന്നോണ നാളുകളില്‍ നമ്മുടെ തിരുമുറ്റങ്ങളില്‍ വര്‍ണ പൂക്കളാല്‍ വിസ്മയം തീര്‍ക്കാന്‍ പുല്ലൂര്‍ സര്‍വീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തില്‍ പൂ കൃഷിക്ക് തുടക്കമായി. ബാങ്കിലെ സ്വയം സഹായ സംഘങ്ങളുടെ സഹകരണത്തോടെ നടപ്പാക്കുന്ന പദ്ധതി ബാങ്ക് പ്രസിഡന്റ് പി.വി. രാജേഷ് ഉദ്്ഘാടനം ചെയ്തു. ഭരണസമിതി അംഗങ്ങളായ ടി.കെ. ശശി, ഐ.എന്‍. രവീന്ദ്രന്, അനീഷ്, സെക്രട്ടറി ഇന്‍ചാര്‍ജ് പി.എസ്. രമ്യ, അരുണ്‍, ദീപം സ്വയം സഹായ അംഗങ്ങളായ സുജാത സുരേഷ്, കമല ചന്ദ്രന്, അഞ്ജു ഗിരീഷ്, ഷീജ സത്യന്, ജയ ഉല്ലാസന് എന്നിവര്‍ പങ്കെടുത്തു. അര ഏക്കര്‍ സ്ഥലത്താണ് വിവിധയിനം ചെണ്ടുമല്ലി കൃഷി ആരംഭിച്ചിരിക്കുന്നത്.

പൂമംഗലം പഞ്ചായത്തില്‍ ജനകീയാസൂത്രണ കാര്‍ഷിക പദ്ധതികള്‍ക്ക് തുടക്കമായി
ആര്‍പ്പുവിളികളോടെ ചേറില്‍ ചവിട്ടി, വിത്തെറിഞ്ഞ്…
മുരിയാട് പഞ്ചായത്ത് ഭരണസമിതി നെല്‍കൃഷിയിലേക്ക്
കാട്ടൂര്‍ പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതി; പച്ചക്കറിതോട്ടം കിറ്റ് വിതരണം സംഘടിപ്പിച്ചു
മരുന്നിനൊപ്പം വിഷമില്ലാത്ത ഭക്ഷണവും
കാര്‍ഷിക സംസ്കാരം വിദ്യാര്‍ഥികളിലൂടെ; കനിപ്പന്തല്‍ പദ്ധതി ഉദ്ഘാടനം ചെയ്തു