സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എടത്തിരുത്തി ഏരിയ കൗണ്‍സില്‍ 43-ാമത് വാര്‍ഷിക സമ്മേളനം
എടത്തിരുത്തി: സെന്റ് വിന്‍സന്റ് ഡി പോള്‍ സൊസൈറ്റി എടത്തിരുത്തി ഏരിയ കൗണ്‍സില്‍ 43-ാമത് വാര്‍ഷിക സമ്മേളനം കാറളം ഹോളി ട്രിനിറ്റി പള്ളിയില്‍ നടത്തി. എടത്തിരുത്തി ഫൊറോന വികാരി റവ. ഡോ. പോളി പടയാട്ടി സമ്മേളനം ഉദ്ഘാടനം ചെയ്തു. കാറളം പള്ളി വികാരി ഫാ. വര്‍ഗീസ് വടക്കേപീടിക വിദ്യാഭ്യാസ അവാര്‍ഡുകള്‍ വിതരണം ചെയ്തു. ഏരിയ കൗണ്‍സില്‍ പ്രസിഡന്റ് വി.ഡി. സൈമണ്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍ ടി.എല്‍. ജോര്‍ജ്, ഐ.ഡി. ഫ്രാന്‍സിസ് മാസ്റ്റര്‍, സണ്ണി പാലത്തിങ്കല്‍, വിന്‍സന്റ് ചിറമേല്‍, സി.ആര്. വിന്‍സന്റ്, ജെയ്സണ്‍ മരോട്ടിക്കല്‍, തോമസ് ജോര്‍ജ് വലിയവീട്ടില്‍, ലൂജി ചാക്കേരി, ബിജു തേക്കാനത്ത്, സി.എല്‍. ജോയ് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് തോമസ് കത്തീഡ്രലില്‍ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍ ഭക്തിസാന്ദ്രമായി
കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍: സെന്റ് തോമസ് കത്തീഡ്രലില്‍ വിശുദ്ധരുടെ രൂപങ്ങള്‍ എഴുന്നള്ളിച്ചുവെച്ചു
വിശുദ്ധ കുരിശിന്റെ പുകഴ്ചയുടെ തിരുനാള്‍; സെന്റ് തോമസ് കത്തീഡ്രല്‍ ദീപാലങ്കാരപ്രഭയില്
വിശുദ്ധ കുരിശിന്റെ പുകഴ്ച; സെന്റ് തോമസ് കത്തീഡ്രലിൽ തിരുനാളിന് കൊടിയേറി
ഔര്‍ ലേഡി ഓഫ് ഡോളേഴ്സ് പള്ളിയില്‍ തിരുനാളിന് കൊടിയേറി
മാപ്രാണം കുരിശുമുത്തപ്പന്റെ തിരുനാളിനോട് അനുബന്ധിച്ചുള്ള വഴിപാട് തിരി തെളിയിക്കല്‍ ഭക്തിനിര്‍ഭരമായി നടന്നു