ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയും ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഐപിഎസ് ഉദ്ഘാടനം തെയ്തു. തൃശൂര്‍ റൂറല്‍ കെപിഒ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, തൃശൂര്‍ റൂറല്‍ പോലീസ് കമ്മിറ്റി ട്രഷറര്‍ സി.കെ. ബിനയന്‍ എന്നിവര്‍ സംസാരിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, എസ്. ജിന്‍സി, ജോമേഷ് ജോസ്, ഹസ്മിന ഫാത്തിമ എന്നിവര്‍ നേതൃത്വം വഹിച്ചു. ഇരിങ്ങാലക്കുട എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എല്‍. റാഫേല്‍ ക്ലാസ് നയിച്ചു.

ബഹിരാകാശത്ത് ഇന്ത്യന്‍ യുഗം; ശാസ്ത്ര പാടവ പോഷണ പരിപാടി സംഘടിപ്പിച്ചു
മനഃശാസ്ത്ര ഗവേഷണങ്ങള്‍ക്ക് വേദിയായി ക്രൈസ്റ്റ് കോളജില്‍ നാലാമത് അന്താരാഷ്ട്ര സമ്മേളനം
സെന്റ് ജോസഫ്സ് കോളജില്‍ ഹിന്ദി ദിനാചരണം സംഘടിപ്പിച്ചു
ക്രൈസ്റ്റലിസ്റ്റ് 2026 ഇന്റര്‍ സ്കൂള്‍ ശാസ്ത്ര ക്വിസ് മത്സരത്തില്‍ ഭാരതീയ വിദ്യാഭവന്, പൂച്ചട്ടി ജേതാക്കള്‍
നിര്‍മ്മിതബുദ്ധിയും ഡിജിറ്റല്‍ പരിവര്‍ത്തനവും; ക്രൈസ്റ്റ് കോളജില്‍ അന്താരാഷ്ട്ര സമ്മേളനം നടത്തി
അക്കാദമിക മികവിന് ആദരവുമായി സെന്റ് ജോസഫ്സ് കോളജില്‍ ബോട്ടണി വിഭാഗം മെറിറ്റ് ഡേ സംഘടിപ്പിച്ചു