ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ജനകീയ വിചാരണ നടത്തി
ഇരിങ്ങാലക്കുട: ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട ആല്‍ത്തറയ്ക്കല്‍ ജനകീയവിചാരണ സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡന്റ് കൃപേഷ് ചെമ്മണ്ട അധ്യക്ഷത വഹിച്ചു. ജില്ല വൈസ് പ്രസിഡന്റ് സര്‍ജ്ജു തൊയ്ക്കാവ് ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡന്റ് കവിത ബിജു, സംസ്ഥാന കൗണ്‍സില്‍ അംഗം കെ.സി. വേണുമാസ്റ്റര്‍, ജനറല്‍ സെക്രട്ടറി രതീഷ് കുറുമാത്ത്, വൈസ് പ്രസിഡന്റ് സുനില്‍ തളിയപറമ്പില്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. മണ്ഡലം വൈസ് പ്രസിഡന്റുമാരായ സണ്ണി കവലക്കാട്ട്, അമ്പിളി ജയന്, രാഗി മാരാത്ത്, ട്രഷറര്‍ രഞ്ചിത്ത് എന്‍. മേനോന്, സെക്രട്ടറിമാരായ സരിത വിനോദ്, ആര്‍ച്ച അനീഷ് കുമാര്‍, മണ്ഡലം സെല്‍ കോ-ഓര്‍ഡിനേറ്റര്‍ രമേഷ് അയ്യര്‍, ഐടി സെല്‍ കണ്‍വീനര്‍ ദിലീപ് ഹരിപുരം, പാര്‍ട്ടി ടൗണ്‍ ഏരിയ പ്രസിഡന്റ് സന്തോഷ് ബോബന്, യുവമോര്‍ച്ച സംസ്ഥാന കമ്മിറ്റിയംഗം ശ്യാംജി മാടത്തിങ്കല്‍, പാര്‍ട്ടി മണ്ഡലം കമ്മിറ്റിയംഗങ്ങളായ സല്ഗു തറയില്‍, ലിഷോണ്‍ ജോസ് കാട്ട്ളാസ്, മോര്‍ച്ച മണ്ഡലം പ്രസിഡന്റുമാരായ എം.വി. സുരേഷ്, വാണികുമാര്‍, സിന്ധു സതീഷ്, വിന്‍സെന്റ് കണ്ടംകുളത്തി, ചന്ദന, ആശിഷ ടി. രാജ്, അജയന് തറയില്‍, ഗോപാലകൃഷ്ണന്, സന്തോഷ് കാര്യാടന്‍, സലേഷ്, ജോജന്‍ കൊല്ലാട്ടില്‍, രാജന് കുഴുപ്പുള്ളി, വിജയകുമാരി അനിലന്‍, മായാ അജയന് എന്നിവര്‍ നേതൃത്വം നല്കി.