ശക്തമായ കാറ്റില്‍ ഇരിങ്ങാലക്കുടയില്‍ നഷ്ടങ്ങള്‍
ഇരിങ്ങാലക്കുട: കഴിഞ്ഞ ദിവസം രാത്രിയുണ്ടായ ശക്തമായ കാറ്റില്‍ നഗരത്തില്‍ നഷ്ടങ്ങള്‍. ഭക്തജനങ്ങളുടെ സമര്‍പ്പണമായി 2019 ല്‍ ബസ് സ്റ്റാന്റ് പരിസരത്ത് നിര്‍മ്മാണം പൂര്‍ത്തീകരിച്ച കൂടല്‍മാണിക്യ ക്ഷേത്രത്തിന്റെ ഗോപുര കവാടത്തിന്റെ ഓടുകളും അടുത്ത് തന്നെയുള്ള ഐടിയു ബാങ്കിന്റെ നട ബ്രാഞ്ചിന്റെ ട്രസ്സ് ഷീറ്റും ഭാഗികമായി തകര്‍ന്ന് വീണു. ശനിയാഴ്ച രാത്രി 9.45 ഓടെയായിരുന്നു സംഭവം.ആര്‍ക്കും പരിക്കില്ല. വിവരമറിഞ്ഞതിനെ തുടര്‍ന്ന് റവന്യൂ, പോലീസ്, ഫയര്‍ വകുപ്പ് അധികൃതര്‍ സ്ഥലം സന്ദര്‍ശിച്ചു.ദേവസ്വം ജീവനക്കാരുടെ നേത്യത്വത്തില്‍ പൊട്ടിയ ഓടുകളും അപകടാവസ്ഥയില്‍ ഉള്ളവയും നീക്കം ചെയ്തു. അടുത്ത ദിവസം തന്നെ കവാടവുമായി ബന്ധപ്പെട്ട സാങ്കേതിക വിദഗ്ധര്‍ സ്ഥലം സന്ദര്‍ശിക്കുമെന്നും വിഷയത്തിന് ശാശ്വത പരിഹാരം കാണാനുള്ള നടപടികള്‍ സ്വീകരിക്കുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും ദേവസ്വം അധികൃതര്‍ അറിയിച്ചു.ഐടിയു ബാങ്കിന്റെ തകര്‍ന്ന ഷീറ്റുകളും ഇത് വഴിയുള്ള ഗതാഗതം നിയന്ത്രിച്ച് പൂര്‍ണ്ണമായും നീക്കം ചെയ്തതായി ബാങ്ക് അധികൃതരും അറിയിച്ചു.