വിജയത്തിനായി പരിശ്രമവും ആത്മാര്‍ഥതയും സത്യസന്ധതയും അനിവാര്യമാണ്-തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ
ഇരിങ്ങാലക്കുട: നഗരസഭയുടെ ഞാറ്റുവേല മഹോത്സവത്തില്‍ വിവിധ മേഖലകളില്‍ പ്രാവീണ്യം തെളിയിച്ച യുവജനങ്ങള്‍ക്കുള്ള ആദരം നല്കുന്ന ആദരസംഗമം ‘യുവത’ തൃശൂര്‍ റൂറല്‍ എസ്പി ഐശ്വര്യ ഡോങ്റെ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് സിവില്‍ സര്‍വീസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ അഖില്‍ വി. മേനോന്, കെഎഎസ് പരീക്ഷയില്‍ ഉന്നത വിജയം നേടിയ ആര്യയ്ക്ക് വേണ്ടി മാതാപിതാക്കള്‍ ഉപഹാരം ഏറ്റുവാങ്ങി. മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സോണിയ ഗിരി അധ്യക്ഷത വഹിക്കുകയും, കൗണ്‍സിലര്‍ ബൈജു കുറ്റിക്കാടന്‍ സ്വാഗതവും കൗണ്‍സിലര്‍ ഷെല്ലി വില്‍സണ്‍ നന്ദിയും രേഖപ്പെടുത്തി. വൈസ് ചെയര്മാന് ടി.വി. ചാര്‍ളി, പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ ജെയ്സണ്‍ പാറേക്കാടന്‍, പ്രോഗ്രാം കമ്മിറ്റി ചെയര്മാന് സുജ സഞ്ജീവ് കുമാര്‍, സ്വീകരണ കമ്മിറ്റി ചെയര്മാന് അഡ്വ.കെ.ആര്. വിജയ, റിഫ്രഷ്മെന്റ് കമ്മിറ്റി ചെയര്മാന് അംബിക പള്ളിപ്പുറത്ത്, പബ്ലിസിറ്റി കമ്മിറ്റി ചെയര്മാന് സി.സി. ഷിബിന്‍, സ്റ്റേജ് കമ്മിറ്റി ചെയര്മാന് അല്‍ഫോന്‍സ തോമസ്, എക്സിബിഷന് കമ്മിറ്റി ചെയര്മാന് പി.ടി. ജോര്‍ജ്, മുനിസിപ്പല്‍ സെക്രട്ടറി മുഹമ്മദ് അനസ് എന്നിവര്‍ പ്രസംഗിച്ചു.

നീഡ്സ് വാര്‍ഷികവും കുടുംബസംഗമവും നടത്തി
സ്വന്തം ശ്മശാനമില്ലാതെ ഇരിങ്ങാലക്കുട നഗരസഭ
സാമൂഹ്യവിരുദ്ധരുടെ താവളമായി ഇരിങ്ങാലക്കുട മാര്‍ക്കറ്റിലെ ജലസംഭരണി പരിസരം
ക്രൈസ്റ്റ് കോളജില്‍ വിഭവസമൃദ്ധമായി മെഗാസദ്യ
അമൃത് പദ്ധതിക്ക് സിഗ്നല്‍ കിട്ടാതെ ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്
പി.വി. പൗലോസ് മാസ്റ്റര്‍ സാമൂഹ്യശ്രീ പുരസ്കാരം രമേശ് ചെന്നിത്തലയ്ക്ക് മാധ്യമശ്രീപുരസ്കാരം സെബി മാളിയേക്കലിനും എ. ജീവന് കുമാറിനും