ചരിത്രപ്രസിദ്ധമായ മാപ്രാണം ഹോളിക്രോസ് തീര്‍ഥാടന ദൈവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാള്‍
മാപ്രാണം: ചരിത്രപ്രസിദ്ധമായ മാപ്രാണം ഹോളി ക്രോസ് തീര്‍ഥാടന ദൈവാലയത്തില്‍ കുരിശുമുത്തപ്പന്റെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ട് തിരുനാള്‍ കമ്മിറ്റി ഓഫീസ് ഇരിങ്ങാലക്കുട ഫൊറോന വികാരി റവ. ഫാ. പയസ് ചെറപ്പണത്ത് ഉദ്ഘാടനം ചെയ്തു. തീര്‍ഥാടന കേന്ദ്രം റെക്ടറും, വികാരിയുമായ റവ. ഫാ. ജോയ് കടമ്പാട്ട് അധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. സ്റ്റേണ് കൊടിയന്‍, മദര്‍ സുപ്പീരിയര്‍ റവ. സിസ്റ്റര്‍ ടോംസി എന്നിവര്‍ സന്നിഹിതരായിരുന്നു. തിരുനാള്‍ ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ ജോസഫ് കാച്ചപ്പിള്ളി സ്വാഗതവും, തീര്‍ഥാടന കേന്ദ്രം ട്രസ്റ്റി ഡേവീസ് കള്ളാപറമ്പില്‍ നന്ദിയും പറഞ്ഞു. തിരുനാള്‍ കമ്മിറ്റി കണ്‍വീനര്‍മാരും അംഗങ്ങളും ഇടവക ജനങ്ങളും ചടങ്ങില്‍ പങ്കെടുത്തു. സെപ്റ്റംബര്‍ 13, 14 എന്നീ തിയതികളിലാണ് തിരുനാള്‍ ആഘോഷിക്കുന്നത്.

അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തിലെ നവീകരണ കലശത്തിന്റെ ഭാഗമായി നടന്ന ഉത്സവത്തിന്റെ ആറാട്ട്
ദൈവപരിപാലന ഭവനത്തിന്റെ 77 ാം വാര്‍ഷികാഘോഷം നടന്നു
കാട്ടൂര്‍ മണ്ണൂക്കാട് ഔര്‍ ലേഡി ഓഫ് ഫാത്തിമ ദേവാലയത്തില്‍ ഊട്ടുതിരുനാളിന് കൊടിയേറി
താഴേക്കാട് സെന്റ് സെബാസ്റ്റ്യന്‍സ് തീര്‍ഥാടനകേന്ദ്രത്തിലെ കുരിശുമുത്തപ്പന്റെ തിരുനാളിനോടനുബന്ധിച്ച് നടന്ന പ്രദക്ഷിണം
അവിട്ടത്തൂര്‍ മഹാദേവ ക്ഷേത്രത്തില്‍ നടന്ന പള്ളിവേട്ട ശീവേലി എഴുന്നെള്ളിപ്പ്
മതസൗഹാര്‍ദത്തിന്റെ സന്ദേശവുമായ് താഴേക്കാട് കുരിശുമുത്തപ്പന്റെ തിരുനാളിന് കുതിരക്കളിയും മുടിയാട്ടവും വടിതല്ലും