ജനാധിപത്യ മഹിളാ അസോസിയേഷന് കുഴിക്കാട്ടുകോണം സെന്റര്‍ യൂണിറ്റിന്റെ പഠനോത്സവവും പ്രതിഭാസംഗമവും
ഇരിങ്ങാലക്കുട: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കുഴിക്കാട്ടുകോണം സെന്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോത്സവവും, വിദ്യാര്‍ഥി പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ്, എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്കൂള്‍ പ്രധാനാധ്യാപികയുമായ ദീപ ആന്റണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ വാര്‍ഡ് ഒന്‍പത് നമ്പ്യങ്കാവ് ക്ഷേത്രം വാര്‍ഡിലുള്ള എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ വിജയികളായ 28 വിദ്യാര്‍ഥികളെയും പുരസ്കാരം നല്കി ആദരിച്ചു. ചേരായ്ക്കല്‍ ലാലിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് ശാന്താമണി വേണു അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന് പൊറത്തിശേരി മേഖലാ പ്രസിഡന്റ് സി.എം. സാനി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മഹിളാ അസോസിയേഷന് പ്രവര്‍ത്തകരായ ബിന്ദു ബാബു, ശിവ ലാല്‍, ആശ രാധാകൃഷ്ണന്, ശ്രീദേവി സന്തോഷ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ രമേശ് വാരിയര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. ബാബു, ബ്രാഞ്ച് സെക്രട്ടറി പ്രകാശന് കണ്ണോളി, സി.കെ. ലാല്‍, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ എ.സി. സനീഷ്, വി.എം. അരുണ്‍, മേഖലാ സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണന്, യൂണിറ്റ് ട്രഷറര്‍ പുഷ്പ മോഹനന് എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ലാ ശാസ്ത്രോത്സവത്തിന് തുടക്കമായി
ക്വാണ്ടം മെക്കാനിക്സിന്റെ നിഗൂഢതകള്‍ ശാസ്ത്ര വിജ്ഞാന ക്ലാസ് നടത്തി
ഇരിങ്ങാലക്കുട ഉപജില്ലാ ശാസ്ത്രോത്സവം: ലോഗോ പ്രകാശനം ചെയ്തു
വിദ്യാരംഗം കലാസാഹിത്യ വേദി ഇരിങ്ങാലക്കുട ഉപജില്ല സര്‍ഗോത്സവം ആരഭി സമാപിച്ചു
ഡബ്ലിന്‍ യൂണിവേഴ്സിറ്റി കോളജുമായി സഹകരിക്കാന്‍ ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജ്; പ്രഫ. ജെറമി സിംപ്സണ് ക്യാമ്പസിലെത്തി
അധ്യാപനത്തിനും ഗവേഷണത്തിനും എഐയുടെ കരുത്ത്; സെന്റ് ജോസഫ്സില്‍ അധ്യാപകര്‍ക്ക് പരിശീലനം