കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസം

ഇരിങ്ങാലക്കുട: കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസത്തില്‍ നടന്ന അമ്മന്നൂര്‍ അനുസ്മരണ സമ്മേളനം ഗുരുവായൂര്‍ ദേവസ്വം ചെയര്മാന് ഡോ. വി.കെ. വിജയന് ഉദ്ഘാടനം ചെയ്തു. ഗുരുസ്മരണ കൂടിയാട്ട മഹോത്സവത്തിന്റെ നാലാം ദിവസമായ തിങ്കളാഴ്ച ദിലീപ് കുമാര്‍ നിര്‍വഹണങ്ങള്‍, പ്രേക്ഷകന്റെ വീക്ഷണങ്ങള്‍ എന്ന വിഷയത്തില്‍ പ്രഭാഷണം നടത്തി തുടര്‍ന്ന് മാര്‍ഗി സജീവ് നാരായണ ചാക്യാര്‍ മാരിചന്റെ നിര്‍വഹണം അവതരിപ്പിച്ചു. മിഴാവില്‍ കലാമണ്ഡലം സജികുമാര്‍, കലാമണ്ഡലം വിജയ് എന്നിവരും ഇടക്കയില്‍, മൂര്‍ക്കനാട് ദിനേശ് വാര്യരും, താളത്തില്‍ സരിതാ കൃഷ്ണകുമാര്‍, ഗുരുകുലം ഗോപിക, ഗുരുകുലം അക്ഷര എന്നിവരും ചമയത്തില്‍ കലാനിലയം ഹരിദാസും പങ്കെടുത്തു.

