പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റി വിദ്യാമിത്രം മെറിറ്റ് ഡേ സംഘടിപ്പിച്ചു
വെള്ളാങ്കല്ലൂര്‍: പീപ്പിള്‍സ് വെല്‍ഫെയര്‍ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ വിദ്യാമിത്രം മെറിറ്റ് ഡേ സംഘടിപ്പിച്ചു. എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ഥികള്‍ക്ക് അവാര്‍ഡ് നല്കി അനുമോദിച്ചു. നിര്‍ധന വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. പ്രദേശത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട തൊഴിലാളികളെയും കര്‍ഷകരെയും ആദരിച്ചു. എന്ഐടിസിയു ജില്ലാ പ്രസിഡന്റ് സുന്ദരന്‍ കുന്നത്തുള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. സംഘം പ്രസിഡന്റ് എ.ആര്. രാമദാസ് അധ്യക്ഷത വഹിച്ചു. പ്രശസ്ത സാഹിത്യകാരന് ബക്കര്‍ മേത്തല മുഖ്യപ്രഭാഷണം നടത്തി. സിനിമ സീരിയല്‍ താരം ശാരിക മേനോന് മുഖ്യാതിഥി ആയിരുന്നു. കാശി വിശ്വനാഥന്, ജോയ് കോലങ്കണ്ണി, ഗഫൂര്‍ മുളമ്പറമ്പില്‍, ഇ.വി. സജീവ്, ടി.എന്‍. സത്യന്, മുസമ്മില്‍, ജാസ്മി ജോയ്, മഞ്ജു ജോര്‍ജ്, ബിജു പോള്‍ എന്നിവര്‍ പ്രസംഗിച്ചു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു