സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുട ലീജിയന് മുനിസിപ്പാലിറ്റിയിലെ ഹരിതസേനക്ക് ധന സഹായം
ഇരിങ്ങാലക്കുട: സീനിയര്‍ ചേംബര്‍ ഇന്റര്‍നാഷണല്‍ ഇരിങ്ങാലക്കുട ലീജിയന് മുനിസിപ്പാലിറ്റിയിലെ ഹരിതസേനക്ക് യൂണിഫോം ആവശ്യത്തിനായി ധനസഹായം നല്കി. സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടത്തുന്ന വിവിധ സാമൂഹ്യ സേവനങ്ങള്‍ക്ക് തുടക്കം കുറിച്ചുകൊണ്ടാണ് ഈ സഹായം നല്‍കിയത്. പ്രസിഡന്റ് ആഷ്, സെക്രട്ടറി അഞ്ജീബ് എന്നിവരുടെ സാന്നിധ്യത്തില്‍ മുനിസിപ്പല്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്മാന് ജെയ്സണ്‍ പാറേക്കാടന്‍ തുക കൈമാറി. ചടങ്ങില്‍ ആഷ്, സെബാസ്റ്റ്യന്‍ വെള്ളാണിക്കാരന് എന്നിവര്‍ സംസാരിച്ചു. സീനിയര്‍ ചേംബര്‍ അംഗങ്ങള്‍, ഹരിതസേന അംഗങ്ങള്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.

തൃശൂര്‍ റൂറല്‍ ജില്ലാ പോലീസ് ജനമൈത്രി പോലീസിന്റെ പ്രസിഡന്റായി ടെല്‍സണ്‍ കോട്ടോളി തെരഞ്ഞെടുക്കപ്പെട്ടു
മാലിന്യക്കൂമ്പാരത്തില്‍നിന്ന് കിട്ടിയ സ്വര്‍ണലോക്കറ്റ് ഉടമയ്ക്ക് തിരികെ നല്കി; സത്യസന്ധതയുടെ തിളക്കമായി ഹരിതകര്‍മസേനാംഗം
പ്രഥമ സേവന് ജ്യോതി പുരസ്കാരം ഫാ. ജോണ്‍ കവലക്കാട്ടിന്
ശാസ്ത്രസ്വപ്നങ്ങള്ക്ക് ചിറകുനല്‍കി കുരുന്നുപ്രതിഭകള്നൂതന ആശയങ്ങളും വിസ്മയാവിഷ്കാരങ്ങളുമായി തൃശൂര്‍ റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് തുടക്കം
ജില്ലാ ശാസ്ത്രമേളയില്‍ ഹരിതസന്ദേശവുമായി സ്റ്റുഡന്റ് പോലീസ് കേഡറ്റുകള്‍
16-ാം മത് തൃശൂര്‍ റവന്യൂ ജില്ല സ്കൂള്‍ ശാസ്ത്രോത്സവം നാളെയും മറ്റന്നാളും ഇരിങ്ങാലക്കുടയില്‍