അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് പഠനോത്സവവും പ്രതിഭാസംഗമവും നടത്തി
ഇരിങ്ങാലക്കുട: അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന് കുഴിക്കാട്ടുകോണം സെന്റര്‍ യൂണിറ്റിന്റെ ആഭിമുഖ്യത്തില്‍ പഠനോത്സവവും, വിദ്യാര്‍ഥി പ്രതിഭാസംഗമവും സംഘടിപ്പിച്ചു. കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് ഇരിങ്ങാലക്കുട മേഖലാ പ്രസിഡന്റ്, എടക്കുളം എസ്എന്‍ജിഎസ്എസ് യുപി സ്കൂള്‍ പ്രധാനധ്യാപികയുമായ ദീപ ആന്റണി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ നഗരസഭ വാര്‍ഡ് ഒന്‍പത് നമ്പ്യങ്കാവ് ക്ഷേത്രം വാര്‍ഡിലുള്ള എസ്എസ്എല്‍സി, പ്ലസ്ടു പരീക്ഷാ വിജയികളായ 28 വിദ്യാര്‍ഥികളെയും പുരസ്കാരം നല്കി ആദരിച്ചു. ചേരായ്ക്കല്‍ ലാലിന്റെ വസതിയില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ജനാധിപത്യ മഹിളാ അസോസിയേഷന് യൂണിറ്റ് പ്രസിഡന്റ് ശാന്താമണി വേണു അധ്യക്ഷത വഹിച്ചു. മഹിളാ അസോസിയേഷന് പൊറത്തിശേരി മേഖലാ പ്രസിഡന്റ് സി.എം. സാനി വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്തു. മഹിളാ അസോസിയേഷന് പ്രവര്‍ത്തകരായ ബിന്ദു ബാബു, ശിവ ലാല്‍, ആശ രാധാകൃഷ്ണന്, ശ്രീദേവി സന്തോഷ്, മുന്‍ വാര്‍ഡ് കൗണ്‍സിലര്‍ രമേശ് വാരിയര്‍, സിപിഎം ലോക്കല്‍ കമ്മിറ്റി അംഗം കെ.കെ. ബാബു, ബ്രാഞ്ച് സെക്രട്ടറി പ്രകാശന് കണ്ണോളി, സി.കെ. ലാല്‍, ഡിവൈഎഫ്ഐ യൂണിറ്റ് ഭാരവാഹികളായ എ.സി. സനീഷ്, വി.എം. അരുണ്‍, മേഖലാ സെക്രട്ടറി ധന്യ ഉണ്ണികൃഷ്ണന്, യൂണിറ്റ് ട്രഷറര്‍ പുഷ്പ മോഹനന് എന്നിവര്‍ പ്രസംഗിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു