കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ഇരിങ്ങാലക്കുട: കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷന്, തൃശൂര്‍ റൂറല്‍ ജില്ലാ കമ്മിറ്റിയും ക്രൈസ്റ്റ് കോളജ് നാഷണല്‍ സര്‍വീസ് സ്കീം യൂണിറ്റ് എന്നിവയുടെ ആഭിമുഖ്യത്തില്‍ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ഐശ്വര്യ ഡോങ്റേ ഐപിഎസ് ഉദ്ഘാടനം ചെയ്തു. തൃശൂര്‍ റൂറല്‍ കെപിഒ പ്രസിഡന്റ് കെ.കെ. രാധാകൃഷ്ണന് അധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജ് പ്രിന്‍സിപ്പല്‍ ഫാ. ഡോ. ജോളി ആന്‍ഡ്രൂസ് സിഎംഐ, കോളജ് വൈസ് പ്രിന്‍സിപ്പല്‍ ഫാ. ജോയ് പീനിക്കപ്പറമ്പില്‍, ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു കെ. തോമസ്, ഇരിങ്ങാലക്കുട സബ് ഇന്‍സ്പെക്ടര്‍ എം.എസ്. ഷാജന്, തൃശൂര്‍ റൂറല്‍ പോലീസ് കമ്മിറ്റി ട്രഷറര്‍ സി.കെ. ബിനയന്‍ എന്നിവര്‍ പ്രസംഗിച്ചു. എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ആര്. തരുണ്‍, എസ്. ജിന്‍സി, ജോമേഷ് ജോസ്, ഹസ്മിന ഫാത്തിമ എന്നിവര്‍ നേതൃത്വം നല്കി. ഇരിങ്ങാലക്കുട എക്സൈസ് പ്രിവന്റീവ് ഓഫീസര്‍ എം.എല്‍. റാഫേല്‍ ക്ലാസ് നയിച്ചു.

സെന്റ് ജോസഫ്സ് കോളജില്‍ സംസ്ഥാനതല രസതന്ത്ര ക്വിസ് സംഘടിപ്പിച്ചു
ഊരകം അങ്കണവാടിയില്‍ രാഷ്ട്രീയ പോഷന്‍ മാ 2026 പദ്ധതിക്ക് തുടക്കമായി
സെന്റ് ജോസഫ്സ് കോളജിലെ ബയോടെക്നോളജി വിഭാഗം ദേശീയ സെമിനാര്‍ സംഘടിപ്പിച്ചു
20,000 മീറ്റര്‍ നൂല്… 400 ചതുരശ്ര അടി വിസ്മയം; കരുവന്നൂരില്‍ നൂലിഴകളില്‍ പരിശുദ്ധ അമ്മയും തിരുക്കുമാരനും
സപ്തദിന ക്യാമ്പ് സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോളജില്‍ വെന്റോറ 2026 ഫെസ്റ്റ് സംഘടിപ്പിച്ചു