ശാന്തിനികേതനില്‍ പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ ടീമിന്റെയും, സ്വയം രക്ഷാ ട്രെയിനിംഗ് ക്ലാസിന്റെയും ഉദ്ഘാടനം നടന്നു
ഇരിങ്ങാലക്കുട: ശാന്തിനികേതന്‍ പബ്ലിക് സ്കൂളില്‍ സ്വയം രക്ഷാ ട്രെയിനിംഗ് ക്ലാസിന്റെയും, പെണ്‍കുട്ടികള്‍ക്കായുള്ള ഫുട്ബോള്‍ ടീമിന്റെയും ഉദ്ഘാടനം ഇരിങ്ങാലക്കുട ഡിവൈഎസ്പി ബാബു തോമസ് നിര്‍വഹിച്ചു. ഇരിങ്ങാലക്കുട വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ എല്‍സിയുടെ നേതൃത്വത്തില്‍ പിങ്ക് പോലീസിലെ സെല്‍ഫ് ഡിഫന്‍സ് അംഗങ്ങളായ ഷാജ, സിന്ധു, ജിജി എന്നിവര്‍ ക്ലാസ് നയിച്ചു. എസ്എന്‍ഇഎസ് വൈസ് ചെയര്മാന് പി.കെ. പ്രസന്നന്, മാനേജര്‍ പ്രഫ. എം.എസ്. വിശ്വനാഥന്, പി.എസ്. സുരേന്ദ്രന്, ഹെഡ്മിസ്ട്രസ് സജിത അനില്‍കുമാര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. എസ്എന്‍ഇഎസ് പ്രസിഡന്റ് കെ.കെ. കൃഷ്ണാനന്ദ ബാബു സ്വാഗതവും പ്രിന്‍സിപ്പല്‍ പി.എന്‍. ഗോപകുമാര്‍ നന്ദിയും പറഞ്ഞു.

ഉപജില്ല കലോത്സവത്തില്‍ എല്‍പി വിഭാഗത്തില്‍ ഓവറോള്‍ രണ്ടാം സ്ഥാനം നേടി അവിട്ടത്തൂര്‍ ഹോളി ഫാമിലി എല്‍പി സ്കൂൾ
സെന്റ് ആന്റണീസ് ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ സ്മാര്‍ട്ട് ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
മുകുന്ദപുരം പബ്ലിക് സ്കൂളില്‍ എഎസ്ഐഎസ്സി സോണ്‍ ഇ റീജിയന് കള്‍ച്ചറല്‍ ഫെസ്റ്റ് ഇതിഹയ്ക്ക് ഉജ്ജ്വല തുടക്കം
ആരോഗ്യത്തിന്റെയും കായികക്ഷമതയുടെയും സന്ദേശവുമായി കാര്‍ഡിയോ ഫ്യൂഷന്‍
ഇരിങ്ങാലക്കുട സെന്റ് ജോസഫ്സ് കോളജിലെ കൊമേഴ്സ് വിഭാഗം ദേശീയ ശില്പശാല സംഘടിപ്പിച്ചു
ക്രൈസ്റ്റ് കോം ക്വിസ് 2026 മൂന്നാം പതിപ്പ് ക്രൈസ്റ്റ് കോളജില്‍ സംഘടിപ്പിച്ചു