ജൂബിലി അമ്മമാര്‍ക്കൊപ്പം ആഘോഷിച്ച് ഊരകം സിഎല്‍സി
ഊരകം: സിഎല്‍സിയുടെ റൂബി ജൂബിലിയോടനുബന്ധിച്ച് രൂപതയിലെ വിവിധ അഗതി ഭവനങ്ങളിലെ 400 അമ്മമാര്‍ക്ക് സ്നേഹവിരുന്നൊരുക്കി ഊരകം സിഎല്‍സി. ഡയറക്ടര്‍ ഫാ. ആന്‍ഡ്രൂസ് മാളിയേക്കല്‍ സ്നേഹസംഗമം ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ജോഫിന്‍ പീറ്റര്‍ അധ്യക്ഷത വഹിച്ചു. ഡിഡിപി കോണ്‍വെന്റ് സുപ്പീരിയര്‍ മദര്‍ ഹെലെന, ആനിമേറ്റര്‍ തോമസ് തത്തംപിള്ളി, ഭാരവാഹികളായ എഡ്വിന് നിക്സണ്, അനാലിയ ഷാജി, റിജിന്‍ റോബര്‍ട്ട്, എയ്ഞ്ചല്‍ ആന്റോ എന്നിവര്‍ പ്രസംഗിച്ചു.