ആസ്വാദകരെ ആനന്ദത്തില്‍ ആറാടിച്ച് ഗോപാലകൃഷ്ണന്റെ ദമയന്തി
ഇരിങ്ങാലക്കുട: ഉണ്ണായിവാരിയര്‍ സ്മാരകകലാനിലയം ഹാളില്‍ നടന്ന നളചരിതം കഥകളിയില്‍ നിറഞ്ഞാടി കലാനിലയം ഗോപാലകൃഷ്ണന്റെ ദമയന്തി. നീണ്ടഇടവേളയ്ക്ക് ശേഷമാണ് ഡോ. കെ.എന്‍. പിഷാരടി സ്മാരക കഥകളി ക്ലബ്ബിന്റെ നേതൃത്വത്തില്‍ കളിയരങ്ങില്‍ കലാനിലയം ഗോപാലകൃഷ്ണന്റെ ദമയന്തി അരങ്ങേറിയത്. പീശപ്പിള്ളി രാജീവന് ബാഹുകനായും കലാമണ്ഡലം ഷണ്മുഖദാസ് കേശിനിയായും അരങ്ങിലെത്തി. നെടുമ്പള്ളി രാംമോഹന്‍, കലാമണ്ഡലം വിഷ്ണു എന്നിവര്‍ സംഗീതത്തിലും കലാമണ്ഡലം വേണുമോഹന് ചെണ്ടയിലും കലാമണ്ഡലം ഹരിഹരന് മദളത്തിലും പശ്ചാത്തലമേളമൊരുക്കി. രംഗഭൂഷണചമയവും അണിയറയും ഒരുക്കി. കലാനിലയം വിഷ്ണു ചുട്ടി കുത്തി.

ഇരിങ്ങാലക്കുട നഗരസഭ; ജീവനക്കാരനെ തെരുവുനായ കടിച്ചു
വള്ളിവട്ടം യൂണിവേഴ്സല്‍ എന്‍ജിനീയറിംഗ് കോളജിന് എന്‍ബിഎ അംഗീകാരം
കുട്ടികള്‍ക്കും മറ്റും വില്പന നടത്തുന്നതിനായി സൂക്ഷിച്ച കഞ്ചാവും ഹാഷിഷ് ഓയിലുമായി പ്രതി പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി ലോട്ടറി വില്പ്പനക്കാരന് പിടിയില്‍
ഓപ്പറേഷന് തൂഫാന്; നിരോധിത പുകയില ഉത്പന്നങ്ങളുമായി പ്രതി പിടിയില്‍
വാഹനാപകടത്തില്‍ ബാങ്ക് ജീവനക്കാരനായ യുവാവിനു ദാരുണാന്ത്യം