വൈദ്യുതി ബില്‍ വര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധ ജ്വാല
ഇരിങ്ങാലക്കുട: വൈദ്യുതി ബില്‍ വര്‍ധനക്കെതിരെ യൂത്ത് കോണ്‍ഗ്രസ് ഇരിങ്ങാലക്കുട നിയോജക മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ കെഎസ്ഇബി ഓഫീസിന് മുന്പില് പ്രതിഷേധ ജ്വാല തെളിയിച്ചു. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭ സുബിന് ജ്വാല തെളിയിച്ചുകൊണ്ട് സമരം ഉദ്ഘാടനം ചെയ്തു. നിയോജക മണ്ഡലം പ്രസിഡന്റ് വിബിന് വെള്ളയത്ത് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കിരണ്‍ ഒറ്റാലി മുഖ്യപ്രഭാഷണം നടത്തി. നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് സനല്‍ കല്ലൂക്കാരന് സ്വാഗതവും സെക്രട്ടറി എബിന് ജോണ്‍ നന്ദിയും പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ ഷെറിന് തേര്‍മഠം, ഷാന്റോ പള്ളിത്തറ, ജോണ്‍ കോക്കാട്ട്, ശ്രീനാഥ് എടക്കാട്ട്, അരുണ്‍ തുടങ്ങിയവര്‍ നേതൃത്വം നല്കി.