ജനറല്‍ ആശുപത്രിയിലേക്ക് മൂന്ന് ലക്ഷം രൂപയുടെ ക്യാന്‍സര്‍ സ്പെഷ്യാലിറ്റി മരുന്നുകള്‍ ജെസിഐ നല്കി
ഇരിങ്ങാലക്കുട: ജെസിഐ ഇരിങ്ങാലക്കുട 17-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി ഇരിങ്ങാലക്കുട ഗവണ്മെന്റ് ജനറല്‍ ആശുപത്രിയിലേക്ക് മൂന്നു ലക്ഷം രൂപയുടെ ക്യാന്‍സര്‍ സ്പെഷ്യാലിറ്റി മരുന്നുകള്‍ വിതരണം ചെയ്തു. തിരുവനന്തപുരം ആര്‍സിസിയിലേക്കും തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും പോയിരുന്ന നിരവധി രോഗികള്‍ തുടര്‍ ചികിത്സക്കായി ജനറല്‍ ആശുപത്രിയില്‍ എത്തിചേരുന്നുണ്ട്. അവര്‍ക്ക് വേണ്ട കീമോ തെറാപ്പിക്കും മറ്റും വേണ്ട സ്പെഷ്യാലിറ്റി മരുന്നുകളാണ് ജെസിഐ വിതരണം ചെയ്തത്. ജെസിഐ മുന്‍ വേള്‍ഡ് പ്രസിഡന്റ് ടി. ഷൈന്‍ ബാസ്കര്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍ക്ക് മരുന്നുകള്‍ കൈമാറി ഉദ്ഘാടനം ചെയ്തു. ജെസിഐ പ്രസിഡന്റ് ഡയസ് കാരാത്രക്കാരന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ മുന്‍ പ്രസിഡന്റുമാരായ അഡ്വ. ജോണ്‍ നിധിന് തോമസ് ടെല്‍സണ്‍ കോട്ടോളി, ലേഡി ജേസി പ്രസിഡന്റ് ട്രീസ ഡയസ്ന, ബ്ലുഡോട്ട് എംഡി. നിഷി നിസാര്‍, സെക്രട്ടറി വിവറി ജോണ്‍ എന്നിവര്‍ പ്രസംഗിച്ചു. ബ്ലൂഡോട്ട് എയര്‍ ആമ്പുലന്‍സ് ചെയര്മാന് നിസാര്‍ അഷറഫ് ആണ് മരുന്നുകള്‍ സ്പോണ്സര് ചെയ്തത്.

കാനയിലേക്ക് മലിനജലം ഒഴുക്കിയ ഹോട്ടല്‍ പഞ്ചായത്ത് അടപ്പിച്ചു
കല്പറമ്പില് പള്‍സ് തെറാപ്പി ക്യാമ്പിന് തുടക്കം
സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു
നേത്ര തിമിര പരിശോധനാ ക്യാമ്പ് സംഘടിപ്പിച്ചു
ലിറ്റില്‍ ഫ്ലവര്‍ ഹൈസ്കൂളില്‍ ഡെന്റല്‍ ക്യാമ്പ് സംഘടിപ്പിച്ചു
പ്രമേഹ നിര്‍ണയവും നേത്ര പരിശോധനാ ക്യാമ്പും സംഘടിപ്പിച്ചു